അരീക്കോട്: അരീക്കോട്ടും പരിസരങ്ങളിലും ഇടവിട്ടുള്ള വൈദ്യുതി മുടക്കം പതിവാകുന്നു. വൈദ്യുതി വന്നും പോയും കളിക്കുന്നത് കാരണം ഹോട്ടലുകൾ, മില്ലുകൾ, സ്വർണപ്പണിശാലകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളിലെ ഉപകരണങ്ങൾ വരെ തകരാറിലായിട്ടുണ്ട്. അരീക്കോട് ടൗണിന് പുറത്ത് ലൈനിൽ പ്രവൃത്തി നടത്താനും ടൗണിലെ ലൈനുകൾ ഓഫാക്കുന്നതായി ആക്ഷേപമുണ്ട്. കച്ചവട സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വൈദ്യുതി മുടക്കത്തിന് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഏറനാട് മണ്ഡലം ഭാരവാഹികളായ ചാലിൽ ഇസ്മയിൽ, അൽമോയ റസാഖ്, എം. സൈനുദ്ദീൻ, ജുനൈസ് കാഞ്ഞിരാല, മൊയ്തീൻകുട്ടി ഹാജി കാവനൂർ, കടവത്ത് അബ്ദുല്ലക്കോയ, കെ.ഇ. അബ്ദുല്ല, കളത്തിങ്ങൽ ഷരീഫ്, എം.കെ. അലി എന്നിവർ ചേർന്ന് കെ.എസ്.ഇ.ബി അരീക്കോട് സെക്ഷൻ അസി. എൻജിനീയർ, മഞ്ചേരി ഡെപ്യൂട്ടി ചീഫ് എൻജിനീയർ തുടങ്ങിയവർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.