കോട്ടക്കൽ: വിദ്യാർഥികൾക്ക് ചൊവ്വ ഗ്രഹത്തിലേക്ക് ബോർഡിങ് പാസ് രജിസ്റ്റർ ചെയ്ത് പുതുപ്പറമ്പ് ജി.എച്ച്.എസ്.എസ് സ ്കൂൾ അധികൃതർ. വിദ്യാർഥികളിൽ ശാസ്ത്രാഭിമുഖ്യം വളർത്താനായുള്ള നാസയുടെ 'മാഴ്സ് 2020 ബോർഡിങ് പാസ്' പദ്ധതിയുടെ ഭാഗമായാണ് സ്കൂളിലെ 1200ലധികം കുട്ടികൾക്ക് ചൊവ്വയിലേക്കുള്ള ബോർഡിങ് പാസ് രജിസ്റ്റർ ചെയ്തത്. വിദ്യാർഥി തീർഥ സത്യന് പാസ് നൽകി പ്രധാനാധ്യാപകൻ കെ.പി. അബ്ദുൽ ജലീൽ ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ മനോജ് കോട്ടക്കൽ, എം. മുംതാസ്, പി. ഹബീബ് മാലിക്, എം.പി. സുബ്രഹ്മണ്യൻ, വി.പി. നീന എന്നിവർ നേതൃത്വം നൽകി. പടം / നാസയുടെ 'മാഴ്സ് 2020' ബോർഡിങ് പാസുമായി പുതുപ്പറമ്പ് ജി.എച്ച്.എസ്.എസ് സ്കൂൾ വിദ്യാർഥികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.