മഞ്ചേരി മലബാര്‍ ആശുപത്രിക്ക് എൻ.എ.ബി.എച്ച് അംഗീകാരം

മഞ്ചേരി: മഞ്ചേരി മലബാര്‍ ആശുപത്രിക്ക് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റലിൻെറ (എന്‍.എ.ബി.എച്ച്) അക ്രഡിറ്റേഷന്‍ ലഭിച്ചതായി മാനേജ്മൻെറ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എന്‍.എ.ബി.എച്ച് അംഗീകാരം നേടുന്ന രാജ്യത്തെ 603ാം ആശുപത്രിയും ജില്ലയിലെ മൂന്നാമത്തെ ആശുപത്രിയുമാണ് മലബാറെന്നും പ്രതിനിധികൾ പറഞ്ഞു. എന്‍.എ.ബി.എച്ച് അംഗീകാരം ശനിയാഴ്ച രാവിലെ 11ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ആശുപത്രി അധികൃതര്‍ക്ക് കൈമാറും. സേവനങ്ങളും സുരക്ഷിത പരിചരണ രീതികളുമാണ് അക്രഡിറ്റേഷന്‍ ലഭിക്കാൻ കാരണമായത്. വിവിധ ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകൾ അടിസ്ഥാനമാക്കിയാണ് അംഗീകാരം ലഭിച്ചത്. 150 കിടക്കകളും ആധുനിക സജ്ജീകരണങ്ങളുമുള്ള ആശുപത്രിയിൽ 24 മണിക്കൂർ അത്യാഹിത വിഭാഗം. ഓർത്തോ ആൻഡ് ട്രോമകെയർ, യൂറോളജി, ഗ്യാസട്രോ എൻററോളജി, കാർഡിയോളജി, ഡർമറ്റോളജി, ഡയാലിസിസ് യൂനിറ്റ്, പ്രസവ ഗർഭാശയരോഗ വിഭാഗം എന്നിവയും പ്രവർത്തിക്കുന്നുണ്ട്. വാർത്തസമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ ഡോ. എ. മൊയ്തീന്‍കുട്ടി, മെഡിക്കൽ സൂപ്രണ്ട് ഡോ. ജലീല്‍, എക്സിക്യൂട്ടീവ് ഡയറക്ടർ പി.വി. മൂസ, ഫിനാൻസ് ഡയറക്ടർ കെ. കുഞ്ഞലവി, ഡോ. ജോയ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.