മഞ്ചേരി: മഴക്കാലവുമായി ബന്ധപ്പെട്ട മുന്നൊരുക്കം സ്വീകരിക്കാൻ വില്ലേജ് ഓഫിസർമാരുടെ യോഗം തീരുമാനിച്ചു. ഇതിൻെ റ ഭാഗമായി വില്ലേജുതലത്തിൽ ആക്ഷൻ പ്ലാൻ രൂപവത്കരിക്കാനും വളൻറിയർമാരുടെ യോഗം വിളിക്കാനും ധാരണയായി. കൂടാതെ വെള്ളം കയറുന്ന പ്രദേശങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകണം. സ്കൂൾ തുറക്കുന്നതിന് മുമ്പ് കെട്ടിടങ്ങളുടെ ഫിറ്റ്നസ് പൊതുമരാമത്ത് വകുപ്പ് പരിശോധിക്കണമെന്നും തഹസിൽദാർ യോഗത്തിൽ അറിയിച്ചു. തണ്ണീർതട സംരക്ഷണം നിയമം ലംഘിച്ച് വയൽ നികത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഇതിൻെറ ഭാഗമായി എ.ജി.പിയുമായി സഹകരിച്ച് റവന്യൂ ഉദ്യോഗസ്ഥർക്ക് 14ന് നിയമബോധവത്കരണം നടത്താനും തീരുമാനിച്ചു. തഹസിൽദാർ പി. ശുഭൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.