മഞ്ചേരി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അലീഗഢ് യൂനിവേഴ്സിറ്റി മലപ്പുറം കേ ന്ദ്രം ഡയറക്ടറായി നിയമിതനായ ഡോ. ഫൈസൽ ഹുദവി, യുവകവി ടി. ഇഷാം, കെ.സി. അമീറലി, കെ. മുഹമ്മദ് നജ്മുദ്ദീൻ, അഹമ്മദ് അബ്ദുൽ ഹാരിസ് എന്നിവരെയും മാരിയാട് എം.എം.സി.ടിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. കരീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ അഡ്വ. കെ. ഫിറോസ് ബാബു, സി. അലവി മാര്യാട്, ഹാരിസ് മാസ്റ്റർ, വേലായുധൻ മാസ്റ്റർ, സാലിഹ് മേടപ്പിൽ, ഖാലിദ് മഞ്ചേരി, പന്തപ്പിലാക്കൽ അബുഹാജി, സി.കെ. ഹമീദ്, കെ.പി. ഉമ്മർ എന്നിവർ സംസാരിച്ചു. 280ഓളം നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മക്ക ഐ.എം.സി.സി പ്രസിഡൻറ് നിഷാദ് താണിപ്പാറ സ്വാഗതവും ചപ്പത്തൊടി സുൽഫിക്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.