അനുമോദനവും ഇഫ്താര്‍ സംഗമവും

മഞ്ചേരി: വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ എടവണ്ണ പാണ്ടിയാട് ബ്രദേഴ്‌സ് ആര്‍ട്‌സ് ആൻഡ് സ്‌ പോര്‍ട്‌സ് ക്ലബ് അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി.വി. ഉഷ നായര്‍ ഉദ്ഘാടനം ചെയ്തു. എം.ബി.ബി.എസ്, പ്ലസ് ടു, എസ്.എസ്.എല്‍.സി, എല്‍.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ക്ലബ് പ്രസിഡൻറ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. റിട്ട. എ.ഇ.ഒ അബ്ദുല്ല, ഡോ. അലി സിനിവര്‍, മുരളീധരന്‍ മുല്ലമറ്റം, പരമേശ്വരന്‍, മുഹമ്മദലി, പി.ടി. സുഹൈല്‍, പി.ടി. ഉമ്മര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്ക് നോട്ടുപുസ്തകങ്ങളും വിതരണം ചെയ്തു. പാണ്ടിയാട് നാട്ടുകാരുടേയും പ്രവാസികളുടേയും സംയുക്ത സഹകരണത്തില്‍ ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. സമീര്‍ പനങ്ങാടന്‍, മുഹമ്മദ് ഇല്ലിക്കല്‍, ഷാജി വാക്കോട്ടില്‍, പി.ടി. ഇബ്രാഹിം, മുഹമ്മദ് കളത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.