കൊണ്ടോട്ടി തക്കിയ്യയുമായ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ കൈയേറ്റം നടത്തുന്നതായി ആക്ഷേപം

കൊണ്ടോട്ടി: ചരിത്ര പ്രസിദ്ധമായ കൊണ്ടോട്ടി തക്കിയ്യയുമായ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ കൈയേറ്റം നടത്തുന്നതായി ക ൊണ്ടോട്ടി ഖുബ്ബ, തഖിയ്യ സംരക്ഷണ സമിതി ആരോപിച്ചു. സ്ഥാനിയന്‍ തര്‍ക്കവുമായി ബന്ധപ്പെട്ട് തഖിയ്യാവും അനുബന്ധ വസ്തുക്കളും 2012 മുതല്‍ വഖഫ് ബോര്‍ഡിൻെറ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ്. സ്ഥാനിയന്‍ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് കക്ഷികളും മേല്‍സ്ഥലത്ത് പ്രവേശിക്കരുതെന്ന് നിർദേശമുണ്ട്. എന്നാല്‍, ഇത് ലംഘിച്ച് ചിലര്‍ തഖിയ്യാവിൻെറ എഴുത്തുമുറി അനധികൃതമായി കൈയേറിയതായും സംരക്ഷണ സമിതി ആരോപിച്ചു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. അനധികൃത കൈയേറ്റം ഉടന്‍ ഒഴിപ്പിക്കണമെന്നും പൊലീസ് അനാസ്ഥ വെടിയണമെന്നും സമിതി ആവശ്യപ്പെട്ടു. ഇതുസംബന്ധമായി ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേർന്നു. കൈയേറ്റം ഒഴിപ്പിക്കാത്തപക്ഷം പ്രക്ഷോഭം ആരംഭിക്കാന്‍ യോഗത്തില്‍ തീരുമാനമായി. പി.എ. ജബ്ബാര്‍ ഹാജി, അഷ്‌റഫ് മടാന്‍, കെ.പി. ബാപ്പുഹാജി, സി.ടി. മുഹമ്മദ്, കെ.ടി. കുഞ്ഞിമോന്‍ തങ്ങള്‍, കിളിനാടന്‍ ഉണ്ണീന്‍ക്കുട്ടി, അഡ്വ. പി. സിദ്ദീഖ്, മധുവായി ഉമര്‍ഹാജി, പാലീരി കുഞ്ഞു, ഇ.എം. റഷീദ്, കോപ്പിലാന്‍ അഹമ്മദ്കുട്ടി, കൊമ്മേരി ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.