കീഴുപറമ്പ്: ഗ്രാമപഞ്ചായത്തിലെ സർഗാത്മക സംഘമായ 'സംവാദ' വിവിധ രംഗങ്ങളിൽ മികച്ചുനിൽക്കുന്നവരെ ആദരിക്കുന്നു. രണ് ടര പതിറ്റാണ്ടായി കീഴുപറമ്പിൻെറ ആതുര ശുശ്രൂഷ സേവന രംഗത്ത് പ്രവർത്തിക്കുന്ന ഡോ. അഹമ്മദ് കുട്ടിയെയാണ് ആദരിക്കുന്നത്. അമ്പത് രൂപ മാത്രം ഫീസ് വാങ്ങി രോഗികളെ പരിശോധിക്കുന്ന അഹമ്മദ് ഡോക്ടർ ജനകീയനാണ്. നാലര പതിറ്റാണ്ടായി ഗാനരചന രംഗത്തുള്ള ഇ.കെ.എം. പന്നൂരാണ് ആദരവ് ഏറ്റുവാങ്ങുന്ന മറ്റൊരാൾ. പത്രാധിപർ, പ്രഭാഷകൻ, കവി, അധ്യാപകൻ എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മായിൻ മാഷ് എന്ന ഇ.കെ.എം. പന്നൂർ ഇന്നും എഴുത്തിൻെറ വഴിയിൽ സജീവമാണ്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം നടത്തിയതിനാണ് നാവികസേനയുടെ ബാഡ്ജ് ഓഫ് ഓണർ നിലമ്പൂർ ഫയർ സ്റ്റഷൻ അസി. സ്റ്റഷൻ മാസ്റ്റർ എം.എ. ഗഫൂറിന് ലഭിച്ചത്. ഏറനാട് ലൈബ്രറി കൗൺസിൽ ഒന്നാം സ്ഥാനം നേടിയ കുനിയിൽ പ്രഭാത് ലൈബ്രറി കമ്മിറ്റിയെയും ആദരിക്കും. ജൂൺ അഞ്ചിന് കുനിയിൽ ഇ.സി മാൾ അങ്കണത്തിൽ സാഹിത്യകാരൻ എം.എൻ. കാരശ്ശേരി അവാർഡ് വിതരണവും സാംസ്കാരിക സമ്മേളന ഉദ്ഘാടനവും നിർവഹിക്കും. തുടർന്ന് അഷ്‌റഫ് കൊടുവള്ളി ആഞ്ചല സലീം ടീം നയിക്കുന്ന ഗാനമേളയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.