കോവിലകംകുണ്ടിെല അനധികൃത പ്ലാസ്റ്റിക് കമ്പനിയുടെ പ്രവർത്തനം തടഞ്ഞു മഞ്ചേരി: മഞ്ചേരിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് പ്രിൻറിങ് കമ്പനിയുടെ പ്രവർത്തനം നാട്ടുകാർ തടഞ്ഞു. നഗരസഭ അധികൃതർ സ്റ്റോപ്പ് മെമ്മൊ നൽകിയ പതിനഞ്ചാം വാർഡ് കോവിലകംകുണ്ട് നോർത്തിൽ മഞ്ചുരുളിയിൽ പ്രവർത്തിക്കുന്ന കമ്പനി വീണ്ടും പ്രവൃത്തിയാരംഭിച്ചതോടെയാണ് പ്രദേശവാസികൾ സംഘടിച്ചെത്തിയത്. നഗരസഭയുടെ രേഖയിൽ ജനവാസമേഖലയായി അടയാളപ്പെടുത്തിയ സ്ഥലത്ത് നിയമം ലംഘിച്ച് പ്രവർത്തനം തുടരുന്ന കമ്പനിക്കെതിരെ സമരസമിതി രൂപവത്കരിച്ച് പ്രദേശവാസികൾ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഇതോടെ നഗരസഭ കമ്പനി അധികൃതർക്ക് സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു. എന്നാൽ അനുകൂല ഉത്തരവ് നേടിയിട്ടുണ്ടെന്ന് പറഞ്ഞാണ് കമ്പനി പ്രവർത്തനം ആരംഭിച്ചതെന്ന് നഗരസഭ കൗൺസിലർ അജ്മൽ സുഹീദ് പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഏറനാട് തഹസിൽദാർ പി. ശുഭൻ, മഞ്ചേരി വില്ലേജ് ഓഫിസർ എന്നിവർ സ്ഥലത്തെത്തി. alert me plus എസ്.എസ്.എൽ.സി എ പ്ലസ് 1. എം. ഫാത്തിമ ജിഷാന (കെ.സി.ജെ.എം സ്കൂൾ പയ്യനാട്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.