പെരിന്തൽമണ്ണയിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും

കൊതുക് വളരാനിടയുള്ള ഭാഗങ്ങളിൽ പ്രത്യേക ശുചീകരണം പെരിന്തൽമണ്ണ: മഴക്കാലത്തിന് മുമ്പ് ശുചീകരണ പ്രവർത്തനങ്ങൾ ഊ ർജിതമാക്കാൻ പെരിന്തൽമണ്ണ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. അഴുക്കുചാലുകൾ വൃത്തിയാക്കുകയും കൊതുക് വളരാനിടയുള്ള ഭാഗങ്ങളിൽ പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. വാർഡുതല സാനിറ്റേഷൻ കമ്മിറ്റികളാണ് നേതൃത്വം നൽകുക. ദേശീയ ആരോഗ്യ മിഷൻ വാർഡ് ഒന്നിന് നൽകുന്ന 10,000 രൂപക്ക് പുറമെ ശുചിത്വ മിഷൻെറ 10,000 രൂപയും തനത് ഫണ്ടിൽനിന്ന് 5,000 രൂപയും ചേർത്ത് വാർഡിൽ 25,000 രൂപ ചെലവിടാനാണ് സർക്കാർ നിർദേശം. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ജീവനക്കാരെ വെച്ച് ടൗണിൽ അഴുക്കുചാലുകൾ വൃത്തിയാക്കുമെന്ന് നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം അറിയിച്ചു. സംസ്കരണ പ്ലാൻറിൽ പുറത്തുനിന്ന് മാലിന്യമെത്തിയതിനെതിരെ കൗൺസിലിൽ പരാതി പെരിന്തൽമണ്ണ: നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഖരമാലിന്യ സംസ്കരണ പ്ലാൻറിലേക്ക് നഗരസഭക്ക് പുറത്തുനിന്ന് കോഴിമാലിന്യം വൻതോതിൽ എത്തിയത് സംബന്ധിച്ച് അംഗങ്ങളുടെ പരാതി വീണ്ടും. ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് പ്ലാൻറിനു സമീപത്തെ അംഗങ്ങൾ വിഷയം ചർച്ചക്കിട്ടത്. കോഴിമാലിന്യം കുഴിവെട്ടി മൂടുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനം ഒരുങ്ങുന്നത് വരെ കോഴിമാലിന്യം നഗരസഭയിലുള്ളതാണെങ്കിലും ഇവിടേക്ക് കൊണ്ടുവരേണ്ടെന്ന ധാരണയിലാണ് നഗരസഭ. മുഴുവൻ മാലിന്യവും സംസ്കരിക്കാനുള്ള പ്ലാൻറാണിതെന്നതിനാൽ ഈ നിയന്ത്രണം താൽക്കാലികമാണെന്ന് കൗൺസിൽ യോഗത്തിൽ ഉപാധ്യക്ഷ നിഷി അനിൽരാജ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.