മഞ്ചേരി: ഓൾ കേരള ടൈൽസ് ആൻഡ് സാനിറ്ററിവെയർ ഡീലേഴ്സ് അസോസിയേഷൻ 11ാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ച എക്സ്പോ ' കെറാമോസ് -2019' എക്സിബിഷൻ ഏപ്രിൽ 25, 26, 27, 28 തീയതികളിൽ മലപ്പുറം കോട്ടക്കുന്നിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 50ഓളം ബ്രാൻഡുകളുടെ സ്റ്റാളുകളുണ്ടാകും. പ്രമുഖ ആർക്കിടെക്ചർമാർ, ബിൽഡർമാർ, എൻജിനീയർമാർ തുടങ്ങിയവർ പങ്കെടുക്കും. കൂപ്പൺ നറുക്കെടുപ്പുമുണ്ടാകും. ഉച്ചക്ക് രണ്ട് മുതൽ രാത്രി പത്ത് വരെയാണ് പ്രവേശനം. 28ന് സംസ്ഥാന പ്രസിഡൻറ് സി.കെ. രാജു ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സാജിർ പുറായിൽ, വൈസ് ചെയർമാൻ അജ്മൽ വടക്കൻ, ജനറൽ കൺവീനർ മുനവ്വർ സാദത്ത് പുനത്തിൽ, ഫിനാൻസ് കൺട്രോളർ എം.എ. സാദിഖ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.