തമിഴ്നാട്ടിൽ ലീഗ്​ വോട്ട് വേണോയെന്ന് പാർട്ടി തീരുമാനിക്കും -എസ്.ആർ.പി

കൊല്ലം: തമിഴ്നാട്ടിൽ മുസ്ലിം ലീഗിൻെറ വോട്ട് വേണമോയെന്നകാര്യം പാർട്ടി പരിശോധിക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യ ൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള . കൊല്ലം പ്രസ് ക്ലബിൻെറ 'ജനവിധി 2019' സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതാധിഷ്ഠിത രാഷ്ട്രീയ പർട്ടിയാണ് ലീഗ്. വർഗീയ നിലപാട് സ്വീകരിക്കുന്നതോടൊപ്പം മതമൗലികവാദികളുമായും കൂട്ടുകൂടാറുണ്ട്. തമിഴ്നാട്ടിൽ ഡി.എം.കെയുമായി സീറ്റ് ധാരണ മാത്രമാണുള്ളത്. ഡി.എം.കെ സഖ്യത്തിലുള്ള ലീഗിൻെറ വോട്ട് വേണമോയെന്ന് പാർട്ടി തീരുമാനിക്കും. മതനിരപേക്ഷ കക്ഷിയായതിനാലാണ് ഐ.എൻ.എല്ലിനെ മുന്നണിയിലെടുത്തത്. പല പാർട്ടികളും ഓരോ സംസ്ഥാനത്തും വ്യത്യസ്ത നിലപാടാെണടുക്കുന്നത്. കേരളത്തിൽ ആർ.എസ്.പിയും ഫോർവേഡ് ബ്ലോക്കും വലതുപക്ഷ നിലപാട് സ്വീകരിക്കുമ്പോൾ ബംഗാളിൽ തിരിച്ചാണ്. ബി.ജെ.പി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിക്കാനാണ് സി.പി.എം ശ്രമം. ബിഹാറിലും കർണാടകയിലും ഓരോ സീറ്റിൽ മത്സരിക്കുന്നു. ഇടതുപക്ഷ ആശയം ഉയർത്തിപ്പിടിക്കാനാണിത്. കൊല്ലത്തെ സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻെറ നിലപാട് മാറ്റം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറയുന്നുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധിയെ തോൽപിക്കും. പടക്കളത്തിൽനിന്ന് ഒളിച്ചോടിയ രാഹുൽ ഗാന്ധിക്ക് പടനായകനാകാൻ യോഗ്യതയില്ല. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് 20 സീറ്റിലും ഇടതുപക്ഷം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.