ബി.ജെ.പിക്കെതിരെ കോൺഗ്രസിൻെറ വിഡ്ഢിദിന പ്രകടന പത്രിക ന്യൂഡൽഹി: വിഡ്ഢിദിനത്തിൽ പരിഹാസ രൂപേണ ബി.ജെ.പിയുടെ കൃത്ര ിമ പ്രകടന പത്രിക ഇറക്കി കോൺഗ്രസ്. അതിലെ വാഗ്ദാനങ്ങളുടെ സാമ്പിൾ ഇങ്ങനെ: ഒരിന്ത്യ, തൊഴിൽരഹിത ഇന്ത്യ. പകയും ഭയപ്പാടുമുള്ള സമൂഹം സൃഷ്ടിക്കും. ജനാധിപത്യത്തിനു മേൽ സ്വേച്ഛാധിപത്യം. സമ്പദ്വ്യവസ്ഥ ആസൂത്രിതമായി തകർക്കും. എല്ലാ പ്രതിരോധ ഇടപാടുകളും അനിൽ അംബാനിക്ക്. വായ്പാ കുടിശ്ശിക വരുത്തുന്നവർക്ക് രാജ്യം വിടാൻ 15 ദിവസ സമയം അനുവദിക്കും. മികച്ച കള്ളനെ കാവൽക്കാരനാക്കും; ഉത്തമ സൃഹൃത്തുക്കളെ രാജ്യം വിടാൻ സഹായിക്കും. ആദ്യത്തെ ബ്ലോഗ് മന്ത്രിയാണ് അരുൺ ജെയ്റ്റ്ലിയെന്നും പ്രഥമ വാട്സ്ആപ് സർവകലാശാല സ്ഥാപിച്ചു കഴിഞ്ഞുവെന്നും 'പ്രകടന പത്രിക'യിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.