ആലിപ്പറമ്പ്: ഗ്രാമപഞ്ചായത്തിലെ എടായ്ക്കൽ പ്രദേശത്ത് കളിസ്ഥലം നിർമിക്കാൻ 15 ലക്ഷം രൂപ അനുവദിച്ചു. മഞ്ഞളാംകുഴി അലി എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. പഞ്ചായത്തിലെ ആറ്, ഏഴ്, 14, 15 വാർഡുകളിലെ യുവജനങ്ങളുടെയും വിദ്യാർഥികളുടേയും ആവശ്യം പരിഗണിച്ചാണ് ഫണ്ട് അനുവദിച്ചത്. എടായ്ക്കൽ ലക്കി സ്റ്റാർ ക്ലബ് ഇതുമായി ബന്ധപ്പെട്ട് ഒപ്പുശേഖരണം നടത്തി എം.എൽ.എക്ക് നിവേദനം സമർപ്പിച്ചിരുന്നു. സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടി പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കാൻ എൽ.എസ്.ജി.ഡി എൻജിനീയറിങ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.