എടവണ്ണ: ഇന്ത്യക്കുവേണ്ടി മെഡൽ സ്വന്തമാക്കാൻ നടന്നുകയറുകയാണ് പത്തപ്പിരിയത്തെ ഡോ. വി.പി.എം. അഷ്റഫ്. െഡറാഡൂണില്‍ കഴിഞ്ഞദിവസം നടന്ന നാഷനല്‍ മാസ്‌റ്റേഴ്‌സ് ഗെയിംസ് 2019ല്‍ മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ കേരളത്തിനുവേണ്ടി വെള്ളിമെഡല്‍ നേടിയാണ് ഇദ്ദേഹം ശ്രദ്ധേയയനായത്. 20 മിനിറ്റ് 10 സെക്കൻഡ് പൂര്‍ത്തിയാക്കിയാണ് നേട്ടം കൈവരിച്ചത്. ഇതിനുമുമ്പും സംസ്ഥാന ദേശീയ കായിക മത്സരങ്ങളില്‍ ഇദ്ദേഹം നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. ചികിത്സ രംഗത്ത് മാത്രമല്ല സാമൂഹികസേവന രംഗത്തും ഇദ്ദേഹത്തിെൻറ പ്രവര്‍ത്തനം മാതൃകയാണ്. പൊതുരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം എടവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിസംബറില്‍ മലേഷ്യയില്‍ നടക്കുന്ന അന്തര്‍ദേശീയ കായിക മത്സരത്തില്‍ ഇന്ത്യക്കുവേണ്ടി മെഡല്‍ നേടുന്നതിനുള്ള തീവ്ര പരിശീലനത്തിലാണ് ഈ 67കാരന്‍. പടം.. ഡോ. വി.പി.എം. അഷ്റഫ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.