കരുളായി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

കരുളായി: ഗ്രാമപഞ്ചായത്ത് സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരുവർഷം നീളുന്ന 50ാം വാർഷികവും കൾച്ചറൽ ഫെസ്റ്റ ും പ്രസിഡൻറ് വിശാരിയിൽ അസൈനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ശെരീഫ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻറുമാർ, പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ എന്നിവരുടെ സംഗമവും ആദരിക്കൽ ചടങ്ങും സുവനീർ പ്രകാശനവും സെമിനാർ, എക്സിബിഷൻ, കുടുബശ്രീ വിപണനമേള, അയൽക്കൂട്ട സംഗമം തുടങ്ങിയവ നടക്കും. നടി നിലമ്പൂർ ആയിശ മുഖ്യാതിഥിയായിരുന്നു. സ്ഥിരംസമിതി അധ്യക്ഷന്മാരായ പി. സുനീർ, കെ. മനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാത്തിമ സലിം, അംഗങ്ങളായ കെ. ഉഷ, കെ.പി. ശറഫുദ്ദീൻ, കെ. മുഹമ്മദലി, ആസൂത്രണ ഉപാധ്യക്ഷൻ ജെ. രാധാകൃഷ്ണൻ മാസ്റ്റർ, സ്വാഗതസഘം കൺവീനർ പി. ബാലകൃഷ്ണൻ, കടമ്പത്ത് ഉണ്ണി, രഘുനാഥൻ വി. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു. വണ്ടൂർ ജമീലും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. എന്നാൽ, യു.ഡി.എഫ് അംഗങ്ങൾക്ക് വേദിയിലും പരിപാടികളിലും വേണ്ടത്ര പണിഗണന ലഭിക്കാത്തതിനാൽ യു.ഡി.എഫ് ആഘോഷ ചടങ്ങുകൾ ബഹിഷ്കരിച്ചു. ഫോട്ടോ PPM 2 കരുളായി സുവർണ ജൂബിലി ആഘോഷവും കൾചറൽ ഫെസ്റ്റും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയിൽ അസൈനാർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.