അമരമ്പലം സൗത്ത് ക്ഷേത്രത്തിൽ പിതൃസ്മരണയിൽ കുംഭമാസ വാവുബലി

പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് ശിവക്ഷേത്രത്തില്‍ കുംഭമാസ വാവുബലിക്ക് നിരവധി ഭക്തര്‍ തര്‍പ്പണം നടത്തി പിതൃപുണ്യം തേടി. കുതിരപ്പുഴയുടെ തീരത്ത് പ്രത്യേകം തയാറാക്കിയ തര്‍പ്പണ വേദിയിലാണ് കര്‍മങ്ങള്‍ നടന്നത്. ബുധനാഴ്ച പുലർച്ച അഞ്ചിന് ആരംഭിച്ച ചടങ്ങുകൾക്ക് അരയൂർ ശിവകുമാർ നമ്പീശൻ, മംഗലമ്പറ്റ രാധാകൃഷ്ണൻ നമ്പീശൻ എന്നിവരും ക്ഷേത്രത്തിലെ പൂജകാര്യങ്ങൾക്ക് മേൽശാന്തി വിജയകുമാർ എമ്പ്രാന്തിരിയും കാർമികത്വം വഹിച്ചു. ഇത്തവണ 800ഓളം പേരാണ് പിതൃപുണ്യം തേടി ബലിതർപ്പണത്തിന് എത്തിയത്. കുതിരപ്പുഴയുടെ തീരത്ത് അമരമ്പലം സൗത്ത് ശിവക്ഷേത്രത്തിന് ചേർന്ന് കർക്കിടകം തുലാംമാസ വാവുബലികൾക്ക് നൂറുകണക്കിന് ആളുകൾ എത്താറുണ്ടെങ്കിലും കുംഭമാസ വാവുബലിക്ക് ഇത്രയും അധികം വിശ്വാസികൾ ആദ്യമായാണ് എത്തുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ഫോട്ടോ: ppm - 1 അമരമ്പലം സൗത്ത്‌ ശിവക്ഷേത്രത്തിനോട് ചേര്‍ന്ന കുതിരപ്പുഴ തീരത്ത്‌ നടന്ന കുംഭമാസ വാവുബലി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.