കരുവാരകുണ്ടിൽ ക്ഷേത്ര ഭണ്ഡാരം തുറന്ന് മോഷണം

കരുവാരകുണ്ട്: അയ്യപ്പൻകാവ് നീലാങ്കുറുശ്ശി അയ്യപ്പ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച. അഞ്ച് കാണിക്കപ്പെട്ടികളിൽ മുന്നെണ്ണം തുറക്കുകയും ഒന്ന് തുറക്കാൻ ശ്രമിക്കുകയും ചെയ്ത നിലയിലാണ്. ആയിരത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. മാസാദ്യം ഭണ്ഡാരം തുറക്കാറുള്ളതിനാൽ കൂടുതൽ തുക നഷ്ടപ്പെട്ടില്ല. ക്ഷേത്രത്തിനകത്ത് കടന്ന മോഷ്ടാവ് അലമാര തുറക്കുകയും താക്കോലെടുത്ത് ശ്രീകോവിലിനുള്ളിൽ കടക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിന് സമീപത്തെ ഫർണിച്ചർ ശാലയിൽനിന്ന് മോഷടിച്ച ചെറുആയുധം ഉപയോഗിച്ചാണ് ഭണ്ഡാരം കുത്തിത്തുറന്നതെന്ന് കരുതുന്നു. ക്ഷേത്രം സെക്രട്ടറി പി.ജി. സുരേഷ് നൽകിയ പരാതിയിൽ കരുവാരകുണ്ട് പൊലീസ് കേസെടുത്തു. വിരലടയാളം പരിശോധിച്ചുവരികയാണെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും എസ്.ഐ കെ.എൻ. വിജയൻ അറിയിച്ചു. Photo തകർക്കപ്പെട്ട ഭണ്ഡാരങ്ങളിലൊന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.