എടക്കര: എടക്കര സബ് ട്രഷറിക്ക് കെട്ടിടം നിര്‍മിക്കാനാവശ്യമായ ഭൂമി കൈമാറി. പാലത്തിങ്ങലിലെ ഒതളകുഴിയില്‍ സജിമോ നാണ് മേനോന്‍പൊട്ടിയിലെ തെൻറ ഭൂമിയിലെ പത്ത് സെൻറ് സൗജന്യമായി വിട്ടുനല്‍കിയത്. സ്ഥലം ഏറ്റെടുത്ത് കെട്ടിട നിര്‍മാണം ഉടന്‍ ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. രേഖകള്‍ സജിമോന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആലീസ് അമ്പാട്ടിന് കൈമാറി. വര്‍ഷങ്ങളായി വാടക കെട്ടിടത്തിലാണ് സബ് ട്രഷറി പ്രവര്‍ത്തിക്കുന്നത്. ജില്ല പഞ്ചായത്തംഗങ്ങളായ ഒ.ടി. ജെയിംസ്, സറീന മുഹമ്മദലി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കബീര്‍ പനോളി, അംഗങ്ങളായ സന്തോഷ് കപ്രാട്ട്, ഷൈനി പാലക്കുഴി, വിവിധ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. യു. ഗിരീഷ്കുമാര്‍, ബാബു തോപ്പില്‍, നാസര്‍ കാങ്കട, എം. ഉമ്മര്‍, വി. അര്‍ജുനന്‍, സി.പി. തോമസ്, അനില്‍ ലൈലാക്ക്, ജില്ല ട്രഷറി ഓഫിസര്‍ എസ്. ബേബി ഗിരിജ, എടക്കര സബ് ട്രഷറി ഓഫിസര്‍ എം.എ. അഷ്റഫ് അലി എന്നിവര്‍ സംബന്ധിച്ചു. തകര്‍ച്ച ഭീഷണിയുള്ള മതിലില്‍ പൊലീസ് സ്റ്റേഷന് സുരക്ഷവേലി എടക്കര: വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എടക്കര പൊലീസ് സ്റ്റേഷന് സുരക്ഷവേലിയൊരുങ്ങുന്നു. മാവോവാദി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സംരക്ഷണ വേലി നിര്‍മിക്കുന്നത്. സര്‍വിസ് സഹകരണ ബാങ്കിെൻറ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് കാലങ്ങളായി സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. കാലപ്പഴക്കംകൊണ്ട് കെട്ടിടവും മതിലും തകര്‍ച്ച ഭീഷണിയിലാണ്. മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിന് മുകളില്‍ ടാര്‍പായ വിരിച്ചാണ് സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ കഴിയുന്നത്. മാവോവാദി ഭീഷണിയില്‍നിന്ന് സുരക്ഷയൊരുക്കുന്നതിെൻറ ഭാഗമായി കെട്ടിടത്തിന് ചുറ്റും ഇരുമ്പുവല സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. തകര്‍ന്നുവീഴാറായ മതിലിന് മുകളിലാണ് നിര്‍മാണമെന്ന് ആക്ഷേപമുണ്ട്. കെട്ടിടം ഒഴിഞ്ഞുകിട്ടണമെന്ന ആവശ്യം ബാങ്ക് ഭരണസമിതിയില്‍ പലതവണ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. കെട്ടിടം ഒഴിഞ്ഞുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ബാങ്ക് അധികൃതരും തയാറല്ല. പൊലീസ് ഇന്‍സ്പെക്ടര്‍, സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 36 പൊലീസ് ഓഫിസര്‍മാരാണ് സ്റ്റേഷനിലുള്ളത്. ഇവര്‍ക്ക് ഉപയോഗിക്കാന്‍ യോഗ്യമായ ശൗചാലയം ഇല്ലാത്ത അവസ്ഥയാണ്. ശൗചാലയ ടാങ്ക് അടഞ്ഞതിനാല്‍ സമീപത്തെ പഞ്ചായത്ത് ഓഫിസിലേക്ക് പോകേണ്ട സാഹചര്യമാണ്. അരനൂറ്റാണ്ടിലേറെയായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷന് കെട്ടിടസമുച്ചയം നിര്‍മിക്കാൻ ടൗണിനോട് ചേര്‍ന്ന് സ്വകാര്യവ്യക്തികള്‍ അമ്പത് സെൻറ് വിട്ടുനല്‍കിയിട്ട് ഏറെനാളായി. സ്ഥലം സന്ദര്‍ശിച്ച ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഭൂമി നിലമാണെന്ന കാരണം പറഞ്ഞ് ജില്ല ഭരണകൂടം നിര്‍മാണ അനുമതി നിഷേധിക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ ഈ സ്ഥലത്തുതന്നെ കെട്ടിടം നിര്‍മിക്കാനുള്ള അനുമതി ലഭിച്ചതായാണ് വിവരം. പഞ്ചായത്ത്, റവന്യൂ വകുപ്പുകളുടെ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങള്‍കൂടി പൂര്‍ത്തിയായാല്‍ നിര്‍മാണം ആരംഭിക്കാനാകുമെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍. 2016ല്‍ നിലമ്പൂര്‍ വനത്തില്‍ രണ്ട് മാവോവാദികള്‍ പൊലീസ് വെടിവെപ്പില്‍ െകാല്ലപ്പെട്ട സംഭവത്തില്‍ തിരിച്ചടിക്കുമെന്ന് മാവോവാദികള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. നിലമ്പൂര്‍, പൂക്കോട്ടുംപാടം, വഴിക്കടവ് തുടങ്ങിയ സ്റ്റേഷനുകള്‍ക്ക് കേന്ദ്രഫണ്ട് ഉപയോഗിച്ച് നേരത്തെ സുരക്ഷയൊരുക്കിയിരുന്നു. പോത്തുകല്‍, എടക്കര സ്റ്റേഷനുകള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സുരക്ഷയൊരുക്കാന്‍ കഴിഞ്ഞിരുന്നില്ല. ജനവാസ കേന്ദ്രങ്ങളില്‍ അത്യാധുനിക ആയുധങ്ങളുമായി മാവോവാദികള്‍ അടുത്തിടെ എത്തുന്നത് പതിവാണ്. സുരക്ഷയൊരുക്കിയാലും ഭീതിയുടെ നിഴലിലാണ് മേഖലയിലെ പൊലീസ് സ്റ്റേഷനുകളും ഉദ്യോഗസ്ഥരും. ചിത്രവിവരണം: (06-edk-2) എടക്കര പൊലീസ് സ്റ്റേഷെൻറ ചുറ്റുമതിലില്‍ സുരക്ഷവേലി നിര്‍മിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.