നിലമ്പൂർ: വൻ അഗ്നിബാധയുണ്ടാവുമ്പോൾ രക്ഷാപ്രവർത്തനത്തിനെത്തുന്ന ഫയർമാന്മാർ മാനസിക സംഘർഷങ്ങളോടെയാണ് തീയണക്ക ാറുള്ളത്. പതിവിന് വിപരീതമായി ചിരിച്ചും പരസ്പരം കൈയടിച്ച് പ്രോത്സാഹിപ്പിച്ചും മൊബൈൽ കാമറയിൽ ഫോട്ടോ എടുത്തുമായിരുന്നു തീയണക്കൽ. പഠനയാത്രയുടെ ഭാഗമായി നിലമ്പൂർ ഫയർ സ്റ്റേഷൻ സന്ദർശിച്ച കൊച്ചുകുട്ടികളായിരുന്നു ഇവിടെ ഫയർമാൻമാർ. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് രക്ഷിതാക്കൾ, അധ‍്യാപകർ എന്നിവർക്കൊപ്പം പൂക്കോട്ടുംപാടം യമാനിയ്യ അൽ-ബിർ പ്രീ സ്കൂളിലെ 25 വിദ്യാർഥികൾ ഫയർ സ്റ്റേഷനിലെത്തിയത്. ഫയർ എൻജിനും ഫയർ സ്റ്റേഷനും കണ്ടപ്പോൾ അവർക്ക് കൗതുകമായി. പിന്നീട് ആവേശവും. ഫയർ എൻജിനകത്തുകയറിയും ഫോട്ടോ എടുത്തുമൊക്കെ അവർ സ്റ്റേഷൻ കൈയടക്കി. ഉച്ചയോടെ വീണ്ടുമൊരു കുട്ടി സംഘമെത്തി. കാവനൂർ വി.എ.യു.പി സ്കൂളിലെ സംഘമാണെത്തിയത്. ഇതോടെ ഇവർക്കൊരു ക്ലാസ് ആവാമെന്ന് സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂർ തീരുമാനിച്ചു. തീയണക്കുന്നതും രക്ഷാപ്രവർത്തനം നടത്തുന്നതുമൊക്കെയായി ആദ്യം ക്ലാസ്. ഫയർ എക്സ്റ്റിംഗ്വിഷർ, ചെയർനോട്ട്, ഗ്യാസ് ലീക്ക് തുടങ്ങിയ മേഖലകളിൽ പരിശീലനവും. അവസാനം തീയണക്കുന്നതിെൻറ പ്രായോഗിക പരിശീലനവും നൽകി. സുരക്ഷയുടെ ബാലപാഠങ്ങൾ പകർന്നുനൽകിയ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് സല്യൂട്ട് നൽകിയായിരുന്നു കുട്ടിപ്പട്ടാളത്തിെൻറ മടക്കം. വിദ്യാർഥികൾക്ക് ഫയർ സ്റ്റേഷൻ സന്ദർശിക്കുന്നതിന് എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് സ്റ്റേഷൻ ഓഫിസർ അറിയിച്ചു. ലീഡിങ് ഫയർമാൻ പി.കെ. സജീവൻ, ഫയർമാന്മാരായ ഇ.എം. ഷിൻറു, വൈ.പി. ശറഫുദ്ദീൻ, ഐ. അബ്ദുല്ല, കെ.കെ. അനൂപ്, ഫയർമാൻ ഡ്രൈവർ വി.പി. നിഷാദ്, ഹോം ഗാർഡ് പി.സി. ചാക്കോ എന്നിവരാണ് പരിശീലനം നൽകിയത്. പടം. 2 mpn nbr news 3 നിലമ്പൂർ ഫയർ സ്റ്റേഷനിലെത്തിയ കുട്ടികൾ തീയണക്കുന്നതിെൻറ ബാലപാഠം നുകരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.