മക്കരപ്പറമ്പില്‍ പൈപ്പ്‌ലൈന്‍ പൊട്ടല്‍ തുടര്‍ക്കഥ

റോഡില്‍ അപകട ഭീഷണി മക്കരപറമ്പ്: കുടിവെള്ള വിതരണ പൈപ്പ്ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് റോഡിലുണ്ടായ കുഴി അപകട ഭീഷ ണിയായി. മൂര്‍ക്കനാട് കുടിവെള്ള വിതരണ പദ്ധതിയുടെ ഭാഗമായ പ്രധാന ലൈനുകളാണ് വിവിധ സ്ഥലങ്ങളിൽ പൊട്ടി ആഴ്ചകളായി വെള്ളം പാഴാകുന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന സ്ഥലങ്ങളിലൊന്നും ഇതുകാരണം വെള്ളം കിട്ടുന്നില്ല. പരാതികളുമായി ഗുണഭോക്താക്കള്‍ നെട്ടോട്ടമോടുകയാണ്. കാളാവ് പള്ളിപ്പടിയിലെ പൊട്ടിയ പൈപ്പ്ലൈന്‍ അഞ്ചുതവണ ശരിയാക്കിയെങ്കിലും ഇപ്പോഴും പ്രശ്‌നം പരിഹരിക്കാനായിട്ടില്ല. വെള്ളം പമ്പിങ് തുടങ്ങിയാല്‍ പഴയ അവസ്ഥയിലാവുകയാണ്. കാല്‍നടയാത്രികരും ഇരുചക്ര വാഹനങ്ങളും കുഴിയില്‍ വീണ് അപകടം പതിവാണ്. പൈപ്പ് ലൈന്‍ ശരിയാക്കി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കാളാവിൽ നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിച്ചു. ചിത്രം:Makkaraparamp kudivellam: കാളാവ് പള്ളിപ്പടിയിൽ കുടിവെള്ള പൈപ്പ്ലൈന്‍ പൊട്ടിയുണ്ടായ കുഴിയില്‍ വാഴനട്ട നിലയില്‍ Makkaraparamp Kudivellam മലപ്പുറത്ത് രണ്ടിടങ്ങളിൽ തീപിടിത്തം മലപ്പുറം: മലപ്പുറത്ത് രണ്ടിടത്ത് പുൽക്കാടുകൾക്ക് തീപിടിച്ചു. മലപ്പുറം എം.എസ്.പി സ്പോർട്സ് ഹോസ്റ്റൽ, ചട്ടിപ്പറമ്പ് എന്നിവിടങ്ങളിലായിരുന്നു അഗ്നിബാധ. ഉച്ചക്ക് 2.15ഒാടെയാണ് എം.എസ്.പിയിൽ തീപിടിത്തം. ഇവിടെ കൂട്ടിയിട്ടിരുന്ന ചപ്പുചവറുകൾക്കും സമീപത്തെ മരത്തിനുമാണ് തീപിടിച്ചത്. ചട്ടിപ്പറമ്പിൽ ആളൊഴിഞ്ഞ പറമ്പിലെ പുൽക്കാടുകൾക്കാണ് തീപിടിച്ചത്. രണ്ടിടങ്ങളിലും മലപ്പുറം അഗ്നിശമന സേനയെത്തി തീ അണക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.