വീരമൃത്യു വരിച്ച ജവാ​െൻറ കുടുംബത്തിന്​ വീടൊരുക്കാൻ തിരൂർ ട്രസ്​റ്റ്​

mw mm മലപ്പുറം: ജമ്മു-കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യു വരിച്ച കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി സി. രതീഷി​െൻറ കുടുംബത്തിന് വീടൊരുക്കാൻ തിരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ​െൻറല്‍ ഫോര്‍ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ ട്രസ്റ്റ്. വീട് നിർമാണത്തിനായുള്ള ആദ്യഗഡു പാണക്കാട് നടന്ന ചടങ്ങില്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ രതീഷി​െൻറ മകൻ കാശിനാഥന് കൈമാറി. രതീഷി​െൻറ ഭാര്യ ജ്യോതി കൃഷ്ണകുമാര്‍, ഭാര്യാപിതാവ് കൃഷ്ണകുമാര്‍, അമ്മാവന്‍ വി.സി. ഭക്തവത്സന്‍ എന്നിവർക്കൊപ്പമാണ് രണ്ടര വയസ്സുകാരൻ കാശിനാഥൻ എത്തിയത്. 2016 ഡിസംബര്‍ 17ന് ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ സൈനിക ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിലാണ് രതീഷ് വീരമൃത്യു വരിച്ചത്. പട്ടാള പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച രതീഷ് 15 വര്‍ഷം ആര്‍മിയില്‍ നായിക് ആയി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. നിര്‍ധന കുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹം മറച്ചുകെട്ടിയ വീടിലായിരുന്നു താമസം. വിവരമറിഞ്ഞ് ട്രസ്റ്റ് പ്രതിനിധികള്‍ കണ്ണൂരില്‍ രതീഷി​െൻറ വീട്ടിലെത്തി പുതിയ വീടൊരുക്കാമെന്ന് ഉറപ്പ് നൽകുകയായിരുന്നു. ട്രസ്റ്റ് രക്ഷാധികാരി ഖമറുന്നിസ അന്‍വര്‍, പ്രസിഡൻറ് നാസര്‍ സെഞ്ച്വറി, സെക്രട്ടറി മോഹന്‍കുമാര്‍ എന്നിവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.