മൈലാടി ക്വാറി കുടിവെള്ള വിതരണം; നിർമാണപ്രവൃത്തി തുടങ്ങി

പൂക്കോട്ടൂർ: റവന്യൂ ഭൂമിയിലെ മൈലാടി ക്വാറിയിലെ വെള്ളം ശുചീകരിച്ച് വിതരണം ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാട നം ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുണും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സലീനയും ചേർന്ന് നിർവഹിച്ചു. മിച്ചഭൂമിയായി ഏറ്റെടുത്ത 2.4 ഏക്കർ സ്ഥലത്താണ് ക്വാറി. വേനൽക്കാലത്തും ഇവിടെ വെള്ളം വറ്റാറില്ല. കഴിഞ്ഞവർഷം തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി 3.5 മീറ്റർ ഉയരത്തിൽ തടയണകെട്ടി ജലസംഭരണ ശേഷി വർധിപ്പിച്ചു. ജല വകുപ്പാണ് പദ്ധതി തയാറാക്കുന്നത്. 20,000 ലിറ്റർ ടാങ്കിൽ ശേഖരിച്ച് വിതരണം ചെയ്യും. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് 17 ലക്ഷം രൂപ ചെലവഴിക്കും. ഇത്തരത്തിൽ ക്വാറിയിലെ ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന പദ്ധതി ജില്ലയിൽതന്നെ ആദ്യമാണെന്നും പദ്ധതിയുടെ പ്രവർത്തനം വിലയിരുത്തി സംഭരണശേഷി കൂട്ടുന്നതിന് വേണ്ട പ്രവൃത്തികളും സ്വകാര്യ ക്വാറികളിലേക്ക് ഉൾപ്പെടെ പദ്ധതി വ്യാപിപ്പിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു. തഹസിൽദാർ പി. സുരേഷ്, െഡപ്യൂട്ടി തഹൽസിൽദാർ ഇ.പി. അനിൽ ദാസ്, ഓവർസിയർ മനോജ്, വില്ലേജ് ഓഫിസർ ജയകൃഷ്ണൻ, സ്പെഷൽ വില്ലേജ് ഓഫിസർ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗം ഹംസ കുന്നത്ത് എന്നിവർ സംബന്ധിച്ചു. പടം...mpe3 mailadi ഫോട്ടോ: പൂക്കോട്ടൂർ പഞ്ചായത്തിലെ മൈലാടി ക്വാറിയിൽ വെള്ളം ശുചീകരിച്ച് വിതരണം ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുണും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സലീനയും ചേർന്ന് നിർവഹിക്കുന്നു വാഴക്കാട്-പൊന്നാട് റോഡ് പ്രവൃത്തി ഉദ്ഘാടനം എടവണ്ണപാറ: ബി.എം ആൻഡ് ബി.സി മാതൃകയിൽ നവീകരിക്കുന്ന വാഴക്കാട് - പൊന്നാട് റോഡി​െൻറ പ്രവൃത്തി ഉദ്ഘാടനം ടി.വി. ഇബ്രാഹിം എം.എൽ.എ നിർവഹിച്ചു. 3.42 കോടി രൂപയാണ് ചെലവ്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. ജമീല അധ്യക്ഷത വഹിച്ചു. ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. സഈദ്, വൈസ് പ്രസിഡൻറ് ജൈസൽ എളമരം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹനീഫ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സമദ് പൊന്നാട്, മുഹമ്മദ്, കെ.എ. സലിം, ഷീബ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ അബ്ദുൽ അസീസ്, പി.എ. ഹമീദ്, ശിഹാബ്, മോഹൻദാസ്, ഇസ്മായീൽ എന്നിവർ സംസാരിച്ചു. ചിത്രക്കുറിപ്പ്: വാഴക്കാട് പൊന്നാട് റോഡ് നിർമാണം ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.