വിവാദമായി ദിഗ്​വിജയ്​ സിങ്ങി​െൻറ പരാമർശം

ന്യൂഡൽഹി: പുൽവാമ, ബാലാകോട്ട് വ്യോമാക്രമണം എന്നിവയെക്കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് നടത്തിയ പരാമർശം വിവാദമായി. പുൽവാമ ഭീകരാക്രമണം 'അപകട'മെന്നാണ് ദിഗ്വിജയ് സിങ് നടത്തിയ ഒരു പരാമർശം. ബാലാകോട്ട് നടത്തിയ വ്യോമാക്രമണത്തെക്കുറിച്ച് ആഗോള മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ സർക്കാറി​െൻറ വിശ്വാസ്യത ചോദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഹിന്ദിയിലായിരുന്നു ദിഗ്വിജയ് സിങ്ങി​െൻറ ഇൗ ട്വീറ്റ്. പുൽവാമ ഭീകരാക്രമണത്തെ 'അപകട'മായി വിശേഷിപ്പിച്ചത് വിവാദമായി വളരുന്നതിനിടയിൽ 'ദുർഘടന' എന്ന ഹിന്ദി വാക്കിന് 'അശുഭ സംഭവ'മെന്ന അർഥമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ട്വീറ്റ് കൂടി ദിഗ്വിജയ് സിങ് നൽകി. എന്നാൽ, ബി.ജെ.പി വിവാദം കൊഴുപ്പിക്കുകതന്നെ ചെയ്തു. ഭീകരാക്രമണത്തെ അപകടമെന്നു വിളിക്കുന്നത് രാഷ്ട്രീയ ചർച്ചയായി വരാൻ പാടില്ലെന്ന് കേന്ദ്രമന്ത്രി വി.കെ. സിങ് പറഞ്ഞു. രാജീവ് ഗാന്ധിയുടെ വധം അപകടമെന്ന് കോൺഗ്രസുകാർ പറയുമോ? വിവേകശൂന്യമായ പരാമർശങ്ങളിലൂടെ രാജ്യത്തെയും സായുധസേനകളുടെ വീര്യത്തെയും ദുർബലപ്പെടുത്തരുത്. കോൺഗ്രസിന് എന്തുപറ്റി? ജനങ്ങളുടെ വികാരത്തിന് നേർവിപരീതമായാണ് പറച്ചിൽ. ഒരു രാജ്യത്തും സായുധസേനകളെ അവിശ്വസിക്കാറില്ല -മന്ത്രി കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.