മേലാറ്റൂർ: ഏഴുവർഷമായി സാന്ത്വന ചികിത്സമേഖലയിൽ പ്രവർത്തിക്കുന്ന കർക്കിടാംകുന്ന് കനിവ് കൂട്ടായ്മയുടെ ആസ്ഥാന മന്ദിരവും പാലിയേറ്റിവ് ക്ലിനിക്കും ഞായറാഴ്ച രാവിലെ 10ന് എം.ബി. രാജേഷ് എം.പി ഉദ്‌ഘാടനം ചെയ്യും. എൻ. ഷംസുദ്ദീൻ എം.എൽ.എ ക്ലിനിക് ഉദ്‌ഘാടനം ചെയ്യും. മങ്കട കോവിലകം സഹോദരങ്ങളായ കൃഷ്ണകുമാര വർമ, ചന്ദ്രശേഖര വർമ, രേണുകാരാജ, കേരള വർമ എന്നിവർ നൽകിയ 10 സെൻറ് സ്ഥലത്താണ് ആസ്ഥാനമന്ദിരം നിർമിച്ചത്. photo: കനിവ് കർക്കിടാംകുന്ന് ആസ്ഥാനമന്ദിരവും പാലിയേറ്റിവ് ക്ലിനിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.