വി.വി.പാറ്റ് യന്ത്രം പരിചയപ്പെടുത്തൽ വോട്ടർമാരെ അറിയിക്കാതെയെന്ന് ആക്ഷേപം

തേഞ്ഞിപ്പലം: വി.വി.പാറ്റ് യന്ത്രം പരിചയപ്പെടുത്താനായി തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ ക്യാമ്പിനെക്കുറിച്ച് വോട് ടർമാരെ മുൻകൂട്ടി അറിയിച്ചില്ലെന്ന് ആക്ഷേപം. രാഷ്ട്രീയ കക്ഷി പ്രധിനിധികളെയോ വോട്ടർമാരെയോ മുൻകൂട്ടി അറിയിക്കാതെയാണ് കഴിഞ്ഞ ദിവസം പെരുവള്ളൂരിലെ ചില ബൂത്തുകളിൽ ഇലക്ഷൻ കമീഷൻ ഉദ്യോഗസ്ഥർ എത്തിയതെന്നാണ് പരാതി. തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ ബൂത്തുകളിൽ എത്തിയ സമയത്താണ് ഇവർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ വിളിച്ചറിയിക്കുന്നത്. മുൻകൂട്ടി വിവരമറിയിച്ചില്ലെന്ന ആക്ഷേപം വോട്ടർമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്യോഗസ്ഥർക്ക് മുന്നിൽ ഉയർത്തി. അതത് ബൂത്തുകളിലെ സ്കൂളുകളിലായിരുന്നു വി.വി.പാറ്റ് യന്ത്രം പരിചയപ്പെടുത്താൻ സൗകര്യമൊരുക്കിയത്. ഈസമയം, സ്ഥലത്തുണ്ടായിരുന്നവർക്കും അതുവഴി യാദൃച്ഛികമായി നടന്നുപോവുന്നവരെ വിളിച്ചുവരുത്തിയുമാണ് യന്ത്രം പരിചയപ്പെടുത്തിയതെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആരോപിച്ചു. ചാത്രത്തൊടി, പറമ്പിൽ പീടിക, കോഴിപ്പറമ്പത്ത് മാട് ബൂത്തുകളിൽ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ എത്തിയെങ്കിലും വോട്ടർമാരിൽനിന്ന് വേണ്ടത്ര പ്രതികരണമുണ്ടായില്ല. വി.വി.പാറ്റ് യന്ത്രം പരിചയപ്പെടുത്തൽ ക്യാമ്പ് റവന്യൂ വിഭാഗത്തെ അറിയിച്ചിട്ടുണ്ടെന്നാണ് കമീഷൻ ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടി നേതാക്കളോട് പറഞ്ഞത്. വകുപ്പുകൾ തമ്മിൽ വിഴുപ്പലക്കൽ നടന്നുവെന്നല്ലാതെ ക്യാമ്പ് പ്രഹസനമായെന്നാണ് ആക്ഷേപം. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിച്ച് വോട്ടർമാർക്ക് വി.വി.പാറ്റ് യന്ത്രം പരിചയപ്പെടാനുള്ള സൗകര്യം ഒരുക്കണമെന്ന് പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡൻറ് കാവുങ്ങൽ ഇസ്മായിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.