കഞ്ചാവ്​ കേസിൽ പോക്​സോ പ്രതി അറസ്​റ്റിൽ

+ME മലപ്പുറം: അഞ്ച് കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. വള്ളുവമ്പ്രം മഞ്ചേരിത്തൊടി വീട്ടിൽ അബ്ദുൽ ലത്തീഫിനെയാണ് (29) മലപ്പുറം റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വള്ളുവമ്പ്രം ജങ്ഷനിൽ എക്സൈസ് സംഘം ജൂണിൽ നടത്തിയ വാഹന പരിശോധനക്കിടെ അഞ്ച് കിലോ കഞ്ചാവുമായി എത്തിയ പ്രതി കടന്നുകളഞ്ഞിരുന്നു. പിന്നീട് മഞ്ചേരി പൊലീസ് പോക്സോ കേസിൽ ലത്തീഫിനെ അറസ്റ്റ് ചെയ്തു. ഇൗ കേസിൽ പുറത്തിറങ്ങിയപ്പോഴാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. മഞ്ചേരി റേഞ്ചിലും പ്രതിക്കെതിരെ കേസുണ്ട്. പ്രിവൻറീവ് ഓഫിസർമാരായ ജ്യോതിഷ് ചന്ദ്, എൻ. വിജയൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കൃഷ്ണൻ മരുതാടൻ, കെ. ഷംസുദ്ദീൻ, എം. റാഷിദ്, ൈഡ്രവർ ശശീന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഫോേട്ടാ: prathi latheef ലത്തീഫ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.