മുന്നാക്ക സംവരണം ഭരണഘടന തിരുത്താനുള്ള തുടക്കം -ജോസഫ് ജോൺ

അങ്ങാടിപ്പുറം: മുന്നാക്കക്കാർക്ക് സംവരണം ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കാനുള്ള ആര്‍.എസ്.എസ് നീക്കങ ്ങളുടെ തുടക്കമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ. അങ്ങാടിപ്പുറത്ത് സംഘടിപ്പിച്ച സംവരണ പ്രക്ഷോഭ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി നസീറ ബാനു അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ്, ജില്ല ട്രഷറർ ശാക്കിർ ചങ്ങരംകുളം, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ.സി. ഹംസ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. സജീർ, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് അംഗം ഹൻഷില പട്ടാക്കൽ, വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരീഷ് ബാബു, ഫ്രറ്റേണിറ്റി മൂവ്മ​െൻറ് മങ്കട മണ്ഡലം കൺവീനർ ശാഫി കൂട്ടിലങ്ങാടി, പെരിന്തൽമണ്ണ മണ്ഡലം കൺവീനർ തസ്നീം ശാന്തപുരം, മങ്കട മണ്ഡലം പ്രസിഡൻറ് ഖാദർ അങ്ങാടിപ്പുറം, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡൻറ് ഷുക്കൂർ ശാന്തപുരം എന്നിവർ സംസാരിച്ചു. ----------------------- ഫോട്ടോ: വെല്‍ഫെയര്‍ പാര്‍ട്ടി അങ്ങാടിപ്പുറത്ത് സംഘടിപ്പിച്ച സംവരണ പ്രക്ഷോഭ സമ്മേളനം സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ ഉദ്ഘാടനം ചെയ്യുന്നു ബൈക്കിൽ പിക്അപ് വാനിടിച്ച് വിദ്യാർഥികൾക്ക് പരിക്ക് പുലാമന്തോൾ: ബൈക്കിൽ പിക്അപ് വാനിടിച്ച് കോളജ് വിദ്യാർഥികൾക്ക് പരിക്ക്. ചെറുകര എസ്.എൻ.ഡി.പി കോളജ് വിദ്യാർഥികളായ വിളയൂർ പുളിക്കപ്പറമ്പിൽ അലിയുടെ മകൻ റുമൈസ് (20), കണ്ണോത്ത് ഉണ്ണികൃഷ്ണ​െൻറ മകൻ നിഖിൽ (19) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് പുലാമന്തോൾ യു.പിയിലായിരുന്നു സംഭവം. വിളയൂരിൽനിന്ന് കോളജിലേക്ക് ബൈക്കിൽ പോകവേ പെരിന്തൽമണ്ണ ഭാഗത്തുനിന്ന് വന്ന വാൻ ഇടിക്കുകയായിരുന്നു. പരിക്ക് പറ്റിയ വിദ്യാർഥികളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിഖിൽ ഐ.സി.യുവിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.