പൂങ്ങോട് മേഖലയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ വിലസുന്നു: ലഹരി മാഫിയക്ക് അധികൃത ഒത്താശയെന്ന് ആരോപണം

കാളികാവ്: വണ്ടൂര്‍-കാളികാവ് പഞ്ചായത്തുകളുടെ അതിര്‍ത്തിയിലായ പൂങ്ങോട്ട് മയക്കുമരുന്ന്, ലഹരി മാഫിയ പിടിമുറുക്കുന്നതായി ആക്ഷേപം. അടുത്തിടെ ഇവിടെ ലഹരി മിഠായി വില്‍പന നടത്തുന്ന സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയിരുന്നു. കഞ്ചാവ് ഉൾപ്പെടെ ലഹരി വിൽപന പ്രദേശത്തത്ത് വ്യാപകമാണ്. ഇതിനെതിരെ ഫലപ്രദമായ പൊലീസ് നടപടിയുണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇത്തരം ലഹരി സംഘങ്ങള്‍ ഇപ്പോഴും പ്രദേശത്ത് വിലസുകയാണ്. ഇതിനിടെയാണ് വായനശാല സെക്രട്ടറിയായ യുവാവിനെ ലഹരി മാഫിയ സംഘം മര്‍ദിച്ച് പരിക്കേല്‍പിച്ചതായി പരാതി ഉയര്‍ന്നത്. പൂങ്ങോട് നേതാജി ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി എം.കെ. പ്രസാദ് കുമാറിനെയാണ് (38) അടിച്ച് പരിക്കേൽപിച്ചത്. ഞായറാഴ്ച വൈകീട്ട് ആറിന് ഗ്രൗണ്ടില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് സംഭവം. പൂങ്ങോട് പ്രദേശത്ത് അടുത്തിടെ നിരോധിച്ച ലഹരി ഗുളികകളും മറ്റും പൊലീസ് പിടിച്ചെടുത്തിരുന്നു. നിരവധി പരാതികളാണ് ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് നാട്ടുകാര്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍, ലഹരി സംഘങ്ങള്‍ക്ക് ചില കോണുകളില്‍നിന്നും സഹായമുള്ളതാണ് മാഫിയ വാഴ്ചയിലേക്ക് പ്രദേശം വളരാന്‍ കാരണമായി പറയപ്പെടുന്നു. പൊതു പ്രവര്‍ത്തകനായ പ്രസാദ് കുമാറിനെ ലഹരി മാഫിയ ആക്രമിച്ചതില്‍ പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.