തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി വിദ്യാർഥികളുടെ ടെക്‌നിക്കല്‍ ഫെസ്റ്റ് 'ആവേഗ് 18' സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍ സംബന്ധിച്ചു. വിവിധ ഡിപ്പാര്‍ട്ടുമെൻറുകളുടെ നേതൃത്വത്തില്‍ സെമിനാറുകളും ശില്‍പശാലകളും സംഘടിപ്പിച്ചു. ഡോ. അമൃത രാജ് (മണിപ്പാല്‍ സര്‍വകലാശാല), പ്രഫ. ദേവി ചരണ്‍ (മണിപ്പാല്‍ എം.ഐ.ടി) എന്നിവര്‍ സെമിനാറുകള്‍ നയിച്ചു. ഡു ഫോര്‍ കേരളക്ക് വേണ്ടി വികസിപ്പിച്ചെടുത്ത ഫ്ലഡ് അലേര്‍ട്ട് സാങ്കേതിക വിദ്യ ശ്രദ്ധേയമായി. ഫോട്ടോ : കാലിക്കറ്റ് സര്‍വകലാശാല ഐ.ഇ.ടി വിദ്യാർഥികളുടെ ടെക്‌നിക്കല്‍ ഫെസ്റ്റില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.