തിരൂരങ്ങാടി: കൊളപ്പുറം നവകേരള സാംസ്കാരിക വേദിയും ജില്ല ട്രോമാകെയറും സംയുക്തമായി ട്രോമാകെയർ രണ്ടാംഘട്ട പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കൊളപ്പുറം ഗവ. ഹൈസ്കൂളിൽ നടന്ന പരിപാടി ബ്ലോക്ക് അംഗം സുലൈഖ മജീദ് ഉദ്ഘാടനം ചെയ്തു. തിരൂർ ഫയർ ആൻഡ് െറസ്ക്യൂ അസി. ഓഫിസർ സലാം, ഫയർമാൻ വിനയശീലൻ, എക്സൈസ് ഓഫിസർ ബി. ഹരികുമാർ, ട്രോമാകെയർ ജില്ല സെക്രട്ടറി കെ.പി. പ്രതീഷ്, എം. മുസമ്മിൽ, പി. സഫ്ദർ ഹാഷ്മി, സി.ടി. ജംഷീദ് എന്നിവർ ക്യാമ്പ് അംഗങ്ങൾക്ക് പരിശീലനം നൽകി. റോഡപകടങ്ങളിലും വീടുകളിലുണ്ടാവുന്ന ഗ്യാസ് തീപിടിത്തം മുതൽ വിവിധതരം അപകടങ്ങളിൽനിന്നും തരണം ചെയ്യണ്ട രീതി തുടങ്ങിയവയിലാണ് പരിശീലനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.