വള്ളിക്കുന്ന്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും പെട്രോൾ, ഡീസൽ, പാചകവാതക വില വർധനക്കെതിരെയും വള്ളിക്കുന്ന് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി കൊടക്കാട് കൂട്ടുമുച്ചിയിൽ സായാഹ്ന ധർണ നടത്തി. നിയോജക മണ്ഡലം ചെയർമാൻ എ.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കൺവീനർ ബക്കർ ചെർണൂർ മുഖ്യപ്രഭാഷണം നടത്തി. കെ.പി. മുഹമ്മദ്, നിസാർ ചോനാരി, ലത്തീഫ് കല്ലിടുമ്പൻ, വി.കെ. ബാപ്പുഹാജി, സമദ് കൊടക്കാട്, ഇർഷാദ് അരിയല്ലൂർ, പ്രതീഷ് പാറോൽ, രാജൻ കുഴിക്കാട്ടിൽ, വി.പി. മൂസ, വിനോദ് കൂനേരി, നിസാർ കുന്നുമ്മൽ, സി. ഉണ്ണി മൊയ്തു, കെ. കനകൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: വള്ളിക്കുന്ന് കൂട്ടുമുച്ചിയിൽ യു.ഡി.എഫ് സംഘടിപ്പിച്ച സായാഹ്ന ധർണ എ.കെ. അബ്ദുറഹ്മാൻ ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.