വേങ്ങര: അന്താരാഷ്ട്ര ഓസോൺ ദിനത്തിൽ ശാസ്ത്രീയ പരിസ്ഥിതി പ്രവർത്തനത്തിന് തുടക്കം കുറിച്ചു. സ്റ്റഡി ക്ലാസ് ലഭിച്ച നൂറോളം പത്താം ക്ലാസ് വിദ്യാർഥികളാണ് ബോധവത്കരണ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. വിദ്യാർഥികൾ അധ്യാപകരായി എല്ലാ ക്ലാസിലും എത്തി ഓസോൺ ഡേ ക്ലാസുകൾ എടുത്തു. ഓസോൺ ദിന മുദ്രാഗീതങ്ങളടങ്ങിയ കൊളാഷുകൾ പ്രദർശിപ്പിച്ചു. പ്രധാനാധ്യാപകൻ അബ്ദുൽ മജീദ് പറങ്ങോടത്ത് ഉദ്ഘാടനം ചെയ്തു. െഡപ്യൂട്ടി എച്ച്.എം കെ.യു. ബാബു, ക്ലബ് ജനറൽ കൺവീനർ അയ്യൂബ് അഞ്ചുകണ്ടൻ, സലീം എന്നിവർ പങ്കെടുത്തു. പടം: ചേരൂർ ഹൈസ്‌കൂളിൽ നടന്ന ഓസോൺ ദിനാചരണത്തിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.