സഖാവ്​ കുഞ്ഞാലിയുടെ ഭാര്യ സൈനബ നിര്യാതയായി

കോഴിക്കോട‌്: കമ്യൂണിസ‌്റ്റ‌് നേതാവും നിലമ്പൂർ എം.എൽ.എയുമായിരുന്ന രക്തസാക്ഷി കെ. കുഞ്ഞാലിയുടെ ഭാര്യ സൈനബ (75) നിര്യാതയായി. വാർധക്യസഹജമായ അസുഖങ്ങളാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എരഞ്ഞിപ്പാലം സ‌്കൈലൈൻ മെഡോസ‌് വില്ലയിലുള്ള മകളുടെ വീട്ടിലെത്തിച്ച മൃതദേഹം ശനിയാഴ‌്ച രാത്രി കണ്ണംപറമ്പ‌് ഖബർസ്ഥാനിൽ കബറടക്കി. വിടപറഞ്ഞ നാടകാചാര്യൻ കെ.ടി. മുഹമ്മദി​െൻറ ഇളയ സഹോദരിയാണ‌്. വിവിധ തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായിരുന്ന കുഞ്ഞാലി സി.പി.എം മലപ്പുറം ജില്ല സെക്രേട്ടറിയറ്റ് അംഗമായിരുന്നു. 1961ൽ സൈനബക്ക് 18 വയസ്സുള്ളപ്പോഴായിരുന്നു വിവാഹം. 1969ൽ കുഞ്ഞാലിയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. 1980ൽ നിലമ്പൂരിൽനിന്ന്‌ ഇവർ കോഴിക്കോട്ടേക്ക് താമസം മാറ്റിയതുമുതൽ മകൻ അഷ‌്റഫി​െൻറ ആഴ‌്ചവട്ടത്തുള്ള വീട്ടിലായിരുന്നു താമസം. മറ്റു മക്കൾ: സറീന(എരഞ്ഞിപ്പാലം), നിഷാദ‌്, ഹസീന (ദുൈബ). മരുമക്കൾ: സെമീന(ആഴ‌്‌ചവട്ടം), റിയാസുദ്ധീൻ (എരഞ്ഞിപ്പാലം), മെഹബൂബ‌്(മാനേജർ, കേരള ഗ്രാമീൺ ബാങ്ക‌്, നിലമ്പൂർ), നജീബ‌്(ദുബൈ). മറ്റു സഹോദരങ്ങൾ: പ്രശസ‌്ത നാടകകൃത്ത‌് പരേതനായ പി.എം. താജി​െൻറ ഉമ്മ ആസ്യ, പരേതരായ നാടക പ്രവർത്തകൻ കെ.ടി. സെയ‌്ത‌്, കദീജ, നബീസ, കദീസു, സൈന. മുഖ്യമന്ത്രി പിണറായി വിജയൻ, എൽ.ഡി.എഫ‌് കൺവീനർ എ. വിജയരാഘവൻ, മുതിർന്ന സി.പി.എം നേതാവ‌് പാലോളി മുഹമ്മദ‌്കുട്ടി, മലപ്പുറം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ‌്, കോഴിക്കോട‌് ജില്ല സെക്രട്ടറി പി. മോഹനൻ, എളമരം കരീം എം.പി എന്നിവർ അനുശോചിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ഫോണിൽ കുടുംബത്തെ വിളിച്ച‌് അനുശോചനം അറിയിച്ചു. photo: ctd103 sainaba 75
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.