പൊന്നാനി: ജൂലൈ 13ന് പൊന്നാനി, പുറത്തൂർ അഴിമുഖത്ത് കെട്ടിയിട്ട മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഒഴുകിപ്പോയി തകർന്ന വള്ളങ്ങളുടെ അവശിഷ്ടങ്ങൾ അഴിമുഖത്തുനിന്ന് അപ്രത്യക്ഷമായി. പ്രളയത്തെത്തുടർന്നുണ്ടായ ശക്തമായ ഒഴുക്കിൽപ്പെട്ട് അവശിഷ്ടങ്ങൾ കടലിലേക്ക് ഒഴുകിപ്പോവുകയോ അഴിമുഖത്ത് താഴുകയോ ചെയ്തിരിക്കാമെന്നാണ് അധികൃതർ പറയുന്നത്. ഹാർബർ എൻജിനീയറിങ് വിഭാഗവും തകർന്ന വള്ളങ്ങൾ പൊക്കിയെടുക്കാൻ കരാർ നൽകിയ കന്യാകുമാരിയിലെ സംഘവും കടലിൽ നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങൾ അഴിമുഖത്ത് നിന്ന് ഒഴുകിപ്പോയതായി കണ്ടെത്തിയത്. വള്ളങ്ങളുടെ അവശിഷ്ടങ്ങൾ മറ്റു ബോട്ടുകളുടെ സഞ്ചാരത്തിന് തടസ്സമാവുന്നതിനെത്തുടർന്ന് തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. അവശിഷ്ടങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉറപ്പ് നൽകിയിരുന്നു. തുടർന്ന് തകർന്ന വള്ളം പൊക്കിയെടുക്കാൻ 18 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിക്കുകയും ചെയ്തു. ഇതേതുടർന്നാണ് കന്യാകുമാരിയിലെ സംഘം ഫിഷറീസ് ബോട്ടിൽ പരിശോധന നടത്തിയത്. എന്നാൽ, പ്രളയത്തെത്തുടർന്ന് വള്ളം ഒഴുകിപ്പോവുകയോ കടലിൽ മുങ്ങുകയോ ചെയ്തതിനാൽ സർക്കാറിന് അനുവദിച്ച തുക ലാഭമായി മാറി. ഒരാഴ്ച മുമ്പ് വള്ളത്തിെൻറ അവശിഷ്ടങ്ങൾ അഴിമുഖത്ത് നിന്ന് തെക്ക് മാറി കണ്ടതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞതിനെത്തുടർന്ന് ഈ ഭാഗത്തും പരിശോധന നടത്തിയെങ്കിലും അവശിഷ്ടങ്ങൾ കണ്ടെടുക്കാനായില്ല. കണ്ടുകിട്ടിയാൽ ഉടൻ വിവരമറിയിക്കണമെന്ന് ഹാർബർ എക്സിക്യൂട്ടിവ് എൻജിനീയർ കുഞ്ഞുമുഹമ്മദ് പറവത്ത് പറഞ്ഞു. പടം...tirp8 പ്രകൃതിക്ഷോഭത്തിൽ തകർന്ന മറ്റു വള്ളങ്ങളുടെ അവശിഷ്ടങ്ങൾ കരയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.