പെരിന്തൽമണ്ണ: ഇസ്‌ലാമിക സമൂഹത്തിന് പ്രബോധന വഴിയിലും മറ്റും കൂടുതല്‍ മുന്നേറാന്‍ ഏറ്റവും വലിയ ആത്മവിശ്വാസം നൽകിയത് ഹിജ്‌റയായിരുന്നുവെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ബദര്‍ മുതല്‍ മക്കാ വിജയം വരെയുള്ള പ്രവാചക ജീവിതത്തിലെ പ്രധാന സംഭവവികാസങ്ങള്‍ക്കുശേഷം ഇസ്‌ലാമിക ലോകം അനുഭവിച്ച എണ്ണമറ്റ ചരിത്ര സംഭവങ്ങള്‍ക്ക് ഊര്‍ജമേകിയത് ഹിജ്‌റയായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ഹിജ്‌റ കോൺഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ കോട്ടുമല, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഒ.എം.എസ്. തങ്ങള്‍ മണ്ണാര്‍മല, ഹംസ ഫൈസി അല്‍ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, ഖാദര്‍ ഫൈസി കുന്നുംപുറം, ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍ എടയാറ്റൂർ, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, ഉമര്‍ ഫൈസി മുടിക്കോട്, പി.കെ. ലത്തീഫ് ഫൈസി, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, പഴേരി ശരീഫ് ഹാജി, എ. ബാപ്പു ഹാജി വേങ്ങൂര്‍, സൈതലവി കോയ തങ്ങൾ, ഉബൈദ് കമാലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.