കാട്ടാന കറങ്ങുന്ന ഉൾനാടൻ ഗ്രാമങ്ങളിൽ വഴിവിളക്കില്ല: ജനം ദുരിതത്തിൽ

മുണ്ടൂർ: ഗ്രാമപഞ്ചായത്തിലെ ഉൾനാടൻ ഗ്രാമങ്ങളിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിന് ഇനിയും നടപടിയായില്ല. കാട്ടാനശല്യ ബാധിത പ്രദേശങ്ങൾക്ക് പരിഗണന നൽകി 2015-16 വർഷത്തെ ഗ്രാമപഞ്ചായത്ത് ബജറ്റിൽ തെരുവുവിളക്ക് സ്ഥാപിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിച്ചിരുന്നു. ഇതിന് തുക വകയിരുത്തിയിട്ട് രണ്ടുവർഷം പിന്നിട്ടിട്ടും വിളക്കുകൾ സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. മുണ്ടൂർ ഗ്രാമപഞ്ചായത്തിലെ കല്ലടിക്കോട് മലയോട് ചേർന്ന വടക്കൻ കാടിനും ധോണി വനമേഖലക്കും ഇടയിലെ നിരവധി ഗ്രാമങ്ങൾ കാട്ടാന ശല്യം കാരണം ദുരിതത്തിലാണ്. ഭണ്ഡാരം തകർത്ത് മോഷണം കോട്ടായി: ആനിക്കോട് കരിയംകോട് കാപ്പിക്കാട് അയ്യപ്പക്ഷേത്ര ഭണ്ഡാരം തകർത്ത് മോഷണം. ക്ഷേത്രത്തിന് മുൻവശത്തെ ഭണ്ഡാരത്തി‍​െൻറ പൂട്ട് തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഭണ്ഡാരം ഉറപ്പിച്ച തറ തകർത്ത് ഇളക്കിമാറ്റിയാണ് കഴിഞ്ഞദിവസം രാത്രി പണം കവർന്നത്. കർക്കടക കഞ്ഞിപ്പാർച്ചക്ക് ഭണ്ഡാരം തുറന്നിരുന്നുവെന്നും അതിനുശേഷമുള്ള കാലയളവിലെ ഏകദേശം 2,000 രൂപയോളമാണ് മോഷണം പോയതെന്നും ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രം പൊതുവെ ഒഴിഞ്ഞ ഭാഗത്തായതിനാൽ വൈകുന്നേരങ്ങളിൽ ക്ഷേത്രപരിസരത്ത് മദ്യപന്മാരുടെ ശല്യം വർധിച്ചതായി പരാതിയുണ്ട്. സാമൂഹിക വിരുദ്ധർ ക്ഷേത്രത്തിൽ തൊഴാനെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ശല്യമായിട്ടുണ്ടെന്നും പറയുന്നു. ക്ഷേത്രപരിസരത്ത് ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.