വീണു കിട്ടിയ പഴ്സ് ഉടമക്ക് തിരിച്ചുനൽകി വിദ്യാർഥികൾ മാതൃകയായി

പഴ്സ് ഉടമക്ക് തിരിച്ചുനൽകി വിദ്യാർഥികൾ പുതുനഗരം: വഴിയിൽ നിന്ന് കിട്ടിയ പഴ്സ് ഉടമക്ക് തിരിച്ചുനൽകി വിദ്യാർഥികൾ മാതൃകയായി. പുതുനഗരം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹുസൈൻ, നിഷാദ്, മദീന എന്നീ വിദ്യാർഥികൾക്കാണ് പ്രധാന റോഡിൽനിന്ന് പഴ്സ് കിട്ടിയത്. പഴ്സിൽ 8200 രൂപയും എ.ടി.എം കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയുമുണ്ടായിരുന്നു. പുതുനഗരം പൊലീസിന് പഴ്സ് കൈമാറി. ഉടമ കുഴൽമന്ദം പള്ളിമുക്ക് സ്വദേശി ഷെമീറിന് തിരിച്ചുനൽകി. കർഷകർക്ക് ഇൻഷുറൻസ് ലഭ്യമാക്കുന്നതിന് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം പാലക്കാട്: ലോക ബാങ്ക്, ഏഷ്യൻ ഡെവലപ്മ​െൻറ് ബാങ്ക് പ്രതിനിധികൾ പാലക്കാട്, അട്ടപ്പള്ളം ഭാഗങ്ങളിൽ സന്ദർശനം നടത്തി. ഗ്രാമവികസന വിദഗ്ധൻ വിനായക് ഗട്ടാട്ടെ, ക്ലൈമറ്റ് റിസ്ക്ക് മാനേജ്മ​െൻറ് കൺസൾട്ടൻറ് യഷിക മാലിക്, നഗര മേഖല വിദഗ്ധൻ അശോക് ശ്രീവാസ്തവ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്. കനത്ത മഴയിൽ കനാൽ ബണ്ടും റോഡും തകർന്ന് നൂറേക്കറിലേറെ കൃഷി നശിച്ച അട്ടപ്പള്ളത്തെ പാടശേഖരസമിതി, നെല്ലിശ്ശേരി പാടശേഖരസമിതി എന്നിവയുടെ പ്രതിനിധികളുമായും കർഷകരുമായും ചർച്ച ചെയ്ത് കൃഷിനാശം വിലയിരുത്തി. തുടർന്ന് വിളകൾക്ക് ഇൻഷുറൻസ് ലഭ്യമാക്കുന്നതിന് കൃഷിവകുപ്പി​െൻറ നേതൃത്വത്തിൽ ബാങ്ക് പ്രതിനിധികൾ, പാടശേഖരസമിതി, ഇൻഷുറൻസ് കമ്പനി അധികൃതർ എന്നിവരുമായി ചർച്ച നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പൽ കൃഷി ഓഫിസർക്ക് നിർദേശം നൽകി. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ വരൾച്ചയും ഇപ്പോഴുണ്ടായ പ്രളയത്തിലും സംഭവിച്ച നഷ്ടവും ഉൾപ്പെടുത്തിയ റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്. കനാൽബണ്ട് നാലു മാസത്തിനകം നിർമിക്കുമെന്ന് ജലസേചനവകുപ്പധികൃതർ അറിയിച്ചു. പ്രദേശത്തെ കന്നുകാലി നാശത്തെക്കുറിച്ചും പ്രതിനിധികൾ ചോദിച്ചറിഞ്ഞു. ഒഴുക്കിൽ തകർന്ന ചുള്ളിമട മൂന്ന്കണ്ണ് ഓവ് അണപ്പാടം സന്ദർശിച്ചു. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായ ശംഖുവാരത്തോട് സുന്ദരം കോളനിയും സംഘവും സന്ദർശിച്ചു. അഡീഷണൽ ജില്ല മജിസ്േട്രറ്റ് ടി. വിജയൻ, ഡെപ്യൂട്ടി തഹസിൽദാർ ടോമി ജോസഫ്, ഫോർട്ട് കൊച്ചി ആർ.ഡി.ഒ എസ്. ഷാജഹാൻ, കൃഷി, ജലസേചന, മൃഗസംരക്ഷണ വകുപ്പധികൃതർ, റവന്യൂ അധികൃതർ എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.