'പെൻഷൻ നിഷേധിക്കുന്ന ഉത്തരവ് പിൻവലിക്കണം'

ഒറ്റപ്പാലം: പുതുതായി വാർധക്യകാല പെൻഷന് അപേക്ഷിക്കുന്നവരുടെ പെൻഷൻ നിഷേധിക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് പി.എഫ് പെൻഷനേഴ്‌സ് അസോസിയേഷൻ മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗം പി.കെ. ഏനുട്ടി ഉദ്‌ഘാടനം ചെയ്തു. എൻ. സേതുമാധവൻ അധ്യക്ഷത വഹിച്ചു. വി.പി. രാധാകൃഷ്ണൻ, എം.സി.കെ. നമ്പ്യാർ, ഗോവിന്ദൻ, പി. രവീന്ദ്രൻ, ടി.കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.സി.കെ. നമ്പ്യാർ (പ്രസി.), പി. രവീന്ദ്രൻ (വൈസ് പ്രസി.), വി.പി. രാധാകൃഷ്‍ണൻ (സെക്ര.), ടി.കെ. ഭാസ്കരൻ (ജോ. സെക്ര.), പി.കെ. ഏനുട്ടി (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.