ആയുർവേദ മെഡിക്കൽ കാമ്പയിൻ തുടങ്ങി

കല്ലടിക്കോട്: രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക, പ്രളയാനന്തര രോഗങ്ങളിൽ മുൻകരുതൽ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ 'ആയുർകരിമ്പ' സൗജന്യ ആയുർവേദ ചികിത്സ കാമ്പയിന് തുടക്കമായി. ഗ്രാമപഞ്ചായത്തും ഭാരതീയ ചികിത്സ വകുപ്പും എൻ.എച്ച്.എം ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രളയാനന്തരം മണ്ണിലും ശരീരത്തിലും സംഭവിക്കുന്ന വ്യതിയാനങ്ങളെ പൂർവ സ്ഥിതിയിലാക്കുക എന്ന ലക്ഷ്യത്തോടെ ആറു കേന്ദ്രങ്ങളിലായാണ് ക്യാമ്പ് നടത്തുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ജിമ്മി മാത്യു, ആൻറണി മതിപ്പുറം, രാജി, ശ്രീജ എന്നിവർ സംസാരിച്ചു. എൻ.എച്ച്.എം ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ. വിൻസി, ഡോ. നീതു ജോയ്, ഡോ. ഗംഗ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.