തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് മാർച്ചുമായെത്തിയ എസ്.എഫ്.ഐ പ്രവർത്തർക്ക് നേരെ പൊലീസ് ലാത്തിവീശി. പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗത്തില്‍ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് സിൻഡിക്കേറ്റ് യോഗം നടക്കുന്ന ഭരണകാര്യാലയത്തിലേക്ക് മാർച്ച് നടത്തിയത്. തിരൂരങ്ങാടി സി.ഐ ദേവദാസ്, തേഞ്ഞിപ്പലം എസ്.ഐ ബിനു തോമസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്‌ഥലത്തുണ്ടായിരുന്നു. പ്രവർത്തകർ വലയം ഭേദിച്ച് തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. സ്ഥിരം അധ്യാപകരില്ലാത്തതിനാല്‍ പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായതിനാൽ അടിയന്തര പരിഹാരം വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം എസ്.എഫ്.ഐ പ്രവർത്തകർ വൈസ് ചാൻസലറെ ഉപരോധിച്ചിരുന്നു. മാർച്ച് യൂനിവേഴ്‌സിറ്റി ചെയർപേഴ്‌സൻ സുജ ഉദ്ഘാടനം ചെയ്‌തു. ജോഷാന്ത് അധ്യക്ഷത വഹിച്ചു. എൻ. രാഹുൽ, ഭവേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.