നിയമ പോരാ‌ട്ടങ്ങൾക്കൊടുവിൽ സബ് രജിസ്​ട്രാർ ഓഫിസ് സ്ഥലം അളന്ന് തിട്ടപ്പെ‌ടുത്തി

കുഴൽമന്ദം: നിയമ പോരാ‌ട്ടങ്ങൾക്കൊടുവിൽ സബ് രജിസ്ട്രാർ ഓഫിസ് സ്ഥലം റവന്യൂ അധികൃതർ അളന്ന് തിട്ടപ്പെ‌ടുത്തി കമ്പിവേലി കെട്ടി. ദേശീയപാത വികസനത്തി​െൻറ ഭാഗമായാണ് ഓഫിസ് കെട്ടിടം ഒമ്പത് വർഷം മുമ്പ് പൊളിച്ചത്. തുടർന്ന് ചിതലിയിൽ വാ‌ടക കെട്ടിടത്തിൽ പ്രവർത്തിക്കുകയാണ്. കെട്ട‌ി‌ടം പൊളിച്ചുമാറ്റിയതോടെ ദേശീയപാത അധികൃതർ ഏെറ്റട‌ുത്ത സ്ഥലത്തി​െൻറ ബാക്കി ഭാഗം പുറമ്പോക്കായി കിടക്കുകയായിരുന്നു. ആകെ ഉണ്ടായിരുന്ന 17 സ​െൻറിൽ 12.75 സ​െൻറ് സ്ഥലം അവശേഷിച്ചിരുന്നു. ഈ സ്ഥല‌ത്തിനടുത്തായി സ്വകാര്യകെട്ടിടം പ്രവർത്തിക്കുന്നതിനാൽ സ്ഥലം അളക്കുന്നതിനും കെട്ടിടം പണിയുന്നതിനും അധികൃതർ തയാറായില്ല. എന്നാൽ, 2017ൽ യുവമോർച്ച ജില്ല സെക്രട്ടറി എസ്. അരുൺകുമാറി​െൻറ നേതൃത്വത്തിൽ അധികൃതർക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകുകയും സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച വൈകീട്ട് ജില്ല രജിസ്ട്രാർ ഓഫിസ് അധികൃതർ, താലൂക്ക് സർേവയർ രജീഷ്, സബ് രജിസ്ട്രാർ സാവിത്രി, പഞ്ചായത്ത് സെക്രട്ടറി ഉണ്ണികുമാരൻ, ഒന്നാം നമ്പർ വില്ലേജ് ഓഫിസ് അധികൃതർ, പഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം അളന്നത്. നിർമാണ തൊഴിലാളികൾക്ക് ആനുകൂല്യം നിഷേധിക്കുന്നെന്ന് കോങ്ങാട്: രണ്ട് വർഷം മുമ്പ് അപേക്ഷ സമർപ്പിച്ച തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡ് പ്രസവം, വിവാഹം, മരണം, ചികിത്സ എന്നീ ഇനങ്ങളിലുള്ള ആനുകൂല്യം നിഷേധിക്കുന്നതായി കേരള പ്രദേശ് കെട്ടിട നിർമാണ തൊഴിലാളി യൂനിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസ് മാർച്ച് അടക്കമുള്ള പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന് മുന്നറിയിപ്പ് നൽകി. സംസ്ഥാന വൈസ് പ്രസിഡൻറ് പി.പി. വിജയകുമാർ, ജില്ല പ്രസിഡൻറ് സി.എൻ. ശിവദാസൻ, ജനറൽ സെക്രട്ടറി കെ.എ. ബാലകൃഷ്ണൻ, ട്രഷറർ സരോജിനി, ജില്ല സെക്രട്ടറി പി.ടി. മുത്തു, ശ്രീലത എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.