തിരുവേഗപ്പുറ വില്ലേജ് ഓഫിസ് ഇന്ന് മുതൽ ആയുർവേദാശുപത്രി കെട്ടിടത്തിൽ

പട്ടാമ്പി: പ്രളയക്കെടുതിയിൽ കെട്ടിടം നശിച്ച തിരുവേഗപ്പുറ വില്ലേജ് ഓഫിസിന് താൽക്കാലിക കെട്ടിട സൗകര്യമായി. വെള്ളിയാഴ്ച മുതൽ തൊട്ടടുത്ത ആയുർവേദ ഡിസ്‌പെൻസറി കെട്ടിടത്തിൽ ഓഫിസ് പ്രവർത്തിക്കും. ആയുർവേദാശുപത്രിക്ക് കിടത്തി ചികിത്സക്ക് നിർമിച്ച ഹാളിലേക്കാണ് വില്ലേജ് ഓഫിസ് മാറ്റുന്നത്. ഓഫിസിനകത്തേക്ക് തൂതപ്പുഴയിലെ വെള്ളം കയറിയപ്പോൾ രേഖകളും ഉപകരണങ്ങളും കമ്പ്യൂട്ടറുമൊക്കെ നരിപ്പറമ്പ് ഗവ. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിട്ടപ്പോൾ പഴയ വില്ലേജ് ഓഫിസി​െൻറ മുറ്റത്ത് ഡെസ്ക്കും ബെഞ്ചുമിട്ടാണ് വില്ലേജ് ഓഫിസ് പ്രവർത്തിച്ചിരുന്നത്. വെയിലത്ത് ഇത്തരത്തിൽ ഓഫിസ് പ്രവർത്തിക്കുന്നത് ജീവനക്കാർക്കും ജനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടായിരുന്നു. വില്ലേജ് രേഖകൾ ഭദ്രമായി സൂക്ഷിക്കാനും പ്രയാസമായിരുന്നു. വെള്ളമിറങ്ങിയെങ്കിലും പഴയ കെട്ടിടം സുരക്ഷിതമല്ലെന്ന് കണ്ടതിനെത്തുടർന്നാണ് ഓഫിസ് പ്രവർത്തനം മാറ്റിയത്. താൽക്കാലിക സൗകര്യം മുഹമ്മദ് മുഹ്സിൻ എം.എൽ.എ സന്ദർശിച്ചു. ഡെപ്യൂട്ടി തഹസിൽദാർ സെയ്തു മുഹമ്മദ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി. കേശവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ നടപടികൾ സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.