ജലാശയങ്ങളിലെ ചളി നീക്കാൻ നടപടി വേണം -യൂത്ത് ലീഗ്

കരുവാരകുണ്ട്: പ്രദേശത്തെ കുടിവെള്ള സ്രോതസ്സായ ഒലിപ്പുഴയിലെയും പ്രത്യേകിച്ച് അങ്ങാടിച്ചിറയിലെയും ചളിയും മണലും നീക്കാൻ അടിയന്തര നടപടി വേണമെന്ന് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഉരുൾപൊട്ടലിനെ തുടർന്നാണ് ജലാശയങ്ങളിൽ മണൽ നിറഞ്ഞ് വെള്ളം വൻതോതിൽ താഴ്ന്നത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസർ എന്നിവർക്ക് നിവേദനവും നൽകി. പ്രസിഡൻറ് പി.എച്ച്. സുഹൈൽ, സെക്രട്ടറി റിയാസ് പറവെട്ടി, നിയോജക മണ്ഡലം സെക്രട്ടറി എം. ഫിയാസ്, കെ. അൻസാർ, കെ.ടി. അനീസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.