ദുരിതാശ്വാസ നിധിക്ക്​ കൈത്താങ്ങാകാൻ കെ.ബി.ടി.എ ബസുകൾ ഇന്ന് നിരത്തിൽ

ചെർപ്പുളശ്ശേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കായി കെ.ബി.ടി.എ സംഘടനയിലുള്ള ബസുകൾ സംസ്ഥാനതലത്തിൽ വെള്ളിയാഴ്ച നിരത്തിലിറങ്ങും. സംസ്ഥാനത്ത് 2800 ബസുകൾ ഇത്തരണത്തിൽ കലക്ഷൻ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡീസൽ ചെലവ് ഒഴിച്ച് മുഴുവൻ കലക്ഷനും ജീവനക്കാരുടെ വേതനവും നിധിയിലേക്ക് സംഭാവന ചെയ്യും. കലക്ഷൻ നിധിയുടെ ജില്ലതല ഉദ്ഘാടനം രാവിലെ ഒമ്പതിന് പി.കെ. ശശി എം.എൽ.എ ചെർപ്പുളശ്ശേരി ബസ് സ്റ്റാൻഡിൽ നിർവഹിക്കും. കെ.ബി.ടി.എ സംസ്ഥാന സെക്രട്ടറി ഗോകുൽദാസ്, കെ. ബാലകൃഷ്ണൻ, പി.പി. അബ്ദുൾ അസീസ്, തൊഴിലാളി പ്രതിനിധികൾ എന്നിവർ സംബന്ധിക്കും. വെള്ളിയാഴ്ച നടക്കുന്ന ചെർപ്പുളശ്ശേരി-പാലക്കാട് റൂട്ടിലെ പണിമുടക്കുമായി സംഘടനക്ക് ബന്ധമിെല്ലന്ന് ഭാരവാഹികളായ പി.പി. അബ്ദുൽ അസീസ്, പി. രവീന്ദ്രൻ, കെ. ബഷീർ, എ. വിജയകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.