വിവരം കൈമാറിയ എ.എസ്.െഎക്ക് സസ്പെൻഷൻ കാഞ്ഞങ്ങാട്: റാങ്ക്ലിസ്റ്റ് നിലനിൽക്കെ പൊലീസ് ഡ്രൈവർ തസ്തികയിൽ അനധികൃതനിയമനം നടത്തിയതായി പരാതി. 2017 നവംബറിൽ കാലാവധി പൂർത്തിയായ പി.എസ്.സി ലിസ്റ്റിലുൾപ്പെട്ടവരെ മാറ്റിനിർത്തിയാണ് 2016ൽ കാസർകോട് എ.ആർ ക്യാമ്പിൽ താൽക്കാലികമായി ജോലിചെയ്തുവന്ന ഏഴ് ഡ്രൈവർമാർക്ക് പൊലീസിൽ സ്ഥിരനിയമനം നൽകി ഉത്തരവായത്. 180 ദിവസം സർവിസിൽ തുടർന്നുവെന്ന രേഖകൾ സമർപ്പിച്ചാണ് ഏഴുപേർ സ്ഥിരനിയമനത്തിനുള്ള ഉത്തരവ് കോടതിയിൽനിന്ന് സ്വന്തമാക്കിയതെന്നാണ് പൊലീസ് ഉന്നതവൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, 2013ൽ പൊലീസ് എ.ആർ ക്യാമ്പിലെ മെസിലേക്ക് സാധനങ്ങൾ കൊണ്ടുവരാനും പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളെ സ്കൂളിൽ കൊണ്ടുവിടാനും താൽക്കാലികമായി നിയമിച്ച ഏഴുപേരാണ് സ്ഥിരനിയമനം േനടിയതെന്നാണ് ആരോപണം. ഇവർക്ക് മുടങ്ങാതെ ആറുമാസത്തിൽ കൂടുതൽ ജോലിചെയ്യാനുള്ള അവസരം നൽകി, സ്ഥിരനിയമനം ലഭിക്കാനുള്ള അവസരമൊരുക്കിനൽകാമെന്ന ഉറപ്പിൽ പൊലീസ് ഉന്നതരിൽ ചിലർ പണം വാങ്ങിയെന്നും ആരോപണമുണ്ട്. പി.എസ്.സി ലിസ്റ്റ് നിലനിൽക്കെ പൊലീസ് ൈഡ്രവർ തസ്തികയിൽ താൽക്കാലികജോലിയുണ്ടായവർ സ്ഥിരതനേടിയ വിവരം റാങ്ക് ഹോൾഡർമാരെ അറിയിച്ച എ.എസ്.െഎ റാങ്കിലുള്ള ഉദ്യോഗസ്ഥനെ െസപ്റ്റംബർ ഒന്നിന് ജില്ല പൊലീസ് മേധാവി സസ്പെൻഡ്ചെയ്യുകയും ചെയ്തു. മുമ്പ് യു.ഡി.എഫ് അനുകൂല പൊലീസ് അസോസിയേഷൻ ഭാരവാഹി കൂടിയായിരുന്നു ഇപ്പോൾ സസ്പെൻഷനിലായ എ.എസ്.െഎ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.