തിരുവനന്തപുരം: വ്യാജരേഖകള്‍ ചമച്ച് കലോത്സവത്തിൽ പെങ്കടുക്കാൻ അനുകൂല ഉത്തരവ് സമ്പാദിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാന്‍ ഉപലോകായുക്ത ജസ്റ്റിസ് എ.കെ. ബഷീർ ഉത്തരവിട്ടു. 2017ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ നടന്ന തിരിമറിയാണ് കേസിനാസ്പദം. മലപ്പുറം ചങ്ങരംകുളം സ്വദേശി ബൈജു വ്യാജരേഖ ചമച്ച് മകൾക്കും കൂട്ടുകാർക്കും കലോത്സവത്തില്‍ പങ്കെടുക്കാന്‍ ഉത്തരവ് നേടിയെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായ സാഹചര്യത്തിലാണിത്. ലോകായുക്ത ഡിവിഷന്‍ ബെഞ്ചും ഹൈകോടതിയും പരാതി തള്ളിയ വിവരം മറച്ചുവെച്ച് ലോകായുക്തയുടെ സിംഗില്‍ െബഞ്ചില്‍നിന്ന് അനുകൂലവിധി നേടുകയായിരുന്നു. ഇതിനെക്കുറിച്ച് അേന്വഷിക്കാൻ സംസ്ഥാന പൊലീസ് മേധാവിയോട് ഉപലോകായുക്ത നേരേത്ത നിർദേശിച്ചിരുന്നു. പാലക്കാട് സി.ബി.സി.ഐ.ഡി എസ്.പി സി. ബാസ്റ്റിന്‍ സാബു സംഭവം അന്വേഷിച്ചു. വ്യാജരേഖ നിർമിച്ചാണ് അനുകൂല ഉത്തരവ് നേടിയതെന്ന് കണ്ടെത്തി. ബൈജുവിനും മൈം അധ്യാപകരായ ശ്രീജിത്ത്, ആദം ഷാ എന്നിവർക്കുമെതിരെ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. ഇത് അംഗീകരിച്ചാണ് ഇവർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.