കോഴിക്കോട്: മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഓപറേറ്റിവ് ബാങ്കിങ് േഫ്രാണ്ടിയേഴ്സ് പ്രാഥമിക സർവിസ് സഹകരണ ബാങ്കുകളിലെ ഈ വർഷത്തെ മികച്ച ചീഫ് എക്സിക്യൂട്ടിവായി മലപ്പുറം മക്കരപ്പറമ്പ് സർവിസ് സഹകരണ ബാങ്ക് സെക്രട്ടറി ഹനീഫ പെരിഞ്ചീരിയെ തിരഞ്ഞെടുത്തു. കോഓപറേറ്റിവ് ബാങ്ക് സെക്രട്ടറിസ് സെൻറർ സംസ്ഥാന പ്രസിഡൻറും പെരിന്തൽമണ്ണ താലൂക്ക് കോഓപറേറ്റിവ് എംപ്ലോയീസ് സഹകരണ സംഘം പ്രസിഡൻറുമാണ് ഹനീഫ. കാലിക്കറ്റ് സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറിയായും സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ മാനേജിങ് ഡയറക്ടറായും സേവനമനുഷ്ടിച്ചുണ്ട്. സെപ്റ്റംബർ എട്ടിന് ന്യൂഡൽഹിയിൽ നടക്കുന്ന പരിപാടിയിൽ പുരസ്കാരം സെക്രട്ടറിയും ഭരണസമിതി അംഗങ്ങളും ഏറ്റുവാങ്ങുമെന്ന് ബാങ്ക് പ്രസിഡൻറ് എം. ഹസനും വൈസ് പ്രസിഡൻറ് എം. അബ്ദുന്നാസറും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.