കരിപ്പൂരിൽനിന്ന്​ മടങ്ങുന്ന കുടുംബത്തിന്​ നേരെ ആക്രമണം: മൂന്ന്​ ടാക്​സി ഡ്രൈവർമാർ അറസ്​റ്റിൽ

കരിപ്പൂരിൽനിന്ന് മടങ്ങിയ കുടുംബത്തിന് നേരെ ആക്രമണം: മൂന്ന് ടാക്സി ഡ്രൈവർമാർ അറസ്റ്റിൽ കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് മടങ്ങുന്നതിനിടെ കുടുംബത്തിന് നേരെ ആക്രമണം നടത്തിയ മൂന്ന് ടാക്സി ൈഡ്രവർമാർ അറസ്റ്റിൽ. വള്ളിക്കുന്ന് സ്വദേശി മുഹമ്മദ് റാഫി (32), മലപ്പുറം കോഡൂർ അടംേമ്പാട്ടിൽ ഹാരിസ് (35), കടലുണ്ടിനഗരം വടക്കകത്ത് നിസാർ (32) എന്നിവരെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുക്കളെ യാത്രയാക്കാൻ കണ്ണൂർ െകാട്ടിയൂരിൽ നിന്നെത്തിയ കുടുംബത്തിന് നേരെയാണ് ആക്രമണം നടന്നത്. ചൊവ്വാഴ്ച രാത്രി 11ഒാടെയായിരുന്നു സംഭവം. ഇവർ സഞ്ചരിച്ചത് വ്യാജ ടാക്സിയാണെന്ന് ആരോപിച്ചായിരുന്നു തടഞ്ഞുനിർത്തിയത്. കാർ വിമാനത്താവളത്തിൽ എത്തിയ ഉടൻതന്നെ കുറച്ചുപേർ ഇൗ വാഹനം സർവിസ് നടത്താൻ പറ്റില്ലെന്നും കുടുംബത്തെ ഇറക്കണമെന്നും പറഞ്ഞ് തടഞ്ഞിരുന്നു. തുടർന്ന്, വിമാനത്താവളത്തിലെ പൊലീസ് ഇടപെട്ട് ഇവരെ പുറത്തെത്തിച്ച് നഅ്മാൻ ജങ്ഷൻ വരെ എത്തിച്ചു. കുടുംബം തിരിച്ചുപോകുന്നതിനിടെ എയർപോർട്ട് ജങ്ഷനിൽ സംഘം വീണ്ടും വാഹനം തടയുകയും ആക്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി. പിന്നീട്, കുടുംബം പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് കരിപ്പൂർ പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾ വിമാനത്താവളത്തിലെ ടാക്സി ഡ്രൈവർമാരല്ലെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.