കാലിക്കറ്റിൽ വിദ്യാർഥികളുടെ ഉപവാസം തുടരുന്നു

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്സിറ്റി ഭരണകാര്യാലയത്തിന് മുന്നിൽ വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാർഥികളുടെ ഉപവാസ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. രണ്ടാം ദിവസം പാരലൽ കോളജ് അസോസിയേഷൻ പാലക്കാട്‌ ജില്ല സെക്രട്ടറി വിദ്യാധരൻ ഉദ്‌ഘാടനം ചെയ്തു. കെ. രാമകൃഷ്ണൻ, പി.ടി. മൊയ്തീൻ കുട്ടി, എ. പ്രഭാകരൻ, സി.എൻ. ഷാമിൽ, റഹീം എന്നിവർ സംസാരിച്ചു. റഗുലർ വിദ്യാർഥികളിൽനിന്ന് ഒരു വർഷത്തേക്ക്‌ യു.ജി കോഴ്സുകളുടെ ട്യൂഷൻ ഫീസായി 1000 രൂപ ഈടാക്കുമ്പോൾ കോൺടാക്റ്റ്‌ ക്ലാസുകൾക്ക്‌ വിദൂര വിദ്യാഭ്യാസ വിദ്യാർഥികളിൽനിന്ന് 1400 രൂപ മുതൽ 3150 രൂപ വരെ ഈടാക്കുന്നത്‌ അന്യായമാണെന്ന് വിദ്യാർഥികൾ പറഞ്ഞു. വ്യാഴാഴ്ച പെൺകുട്ടികളും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന കുട്ടികളുടെ കുടുംബാംഗങ്ങളും സമരത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.